0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2270

എന്താ ഒന്നും മിണ്ടാത്തെ?"
അവൾ അവന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ ഇരുന്നു.
"ഡീ.."
ഈ പ്രാവിശ്യം അവൾ മറുപടിയായി ഒന്ന് മൂളി.
"എന്താ നീ ഒന്നും മിണ്ടാതെന്ന്."
പുറത്താക്കി തന്നെ നോക്കി കൊണ്ട് അവൾ പറഞ്ഞു.
"ഓഹ്, ഞാൻ അത്ര വലിയ മുതൽ ഒന്നും അല്ലല്ലോ.. പിന്നെ ഞാൻ എന്തിനാ നിന്നോട് മിണ്ടുന്നേ.. പോയി നല്ല അടിപൊളി പെൺപിള്ളേരോട് മിണ്ട് നീ."
നവീൻ എഴുന്നേറ്റ് അവൾക്ക് അരികിലായി ഇരുന്നു. ചിരിയോടെ അവൻ ചോദിച്ചു.
"ശോ.. ഞാൻ അങ്ങനെ പറഞ്ഞത് എന്റെ കൊച്ചിന് ഫീൽ ആയോ?"
അവൾ ഒന്നും തന്നെ മിണ്ടില്ല.
"ഇങ്ങോട്ട് നോക്കിയേ നീ."
അവൾ അനങ്ങിയതേ ഇല്ല. പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളുടെ ചുണ്ടിൽ ഒരു ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.
നവീൻ പതിയെ അവന്റെ വലത് കൈ എടുത്ത് അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചു. ഇടുപ്പിൽ പിടിച്ചാൽ അവൾക്ക് ഇക്കിലാകുമെന്ന് അവന് അറിയാം.
പല്ലവി അവ്യകതമായ ഒരു ശബ്ദം ഉണ്ടാക്കി കൊണ്ട് ചാടി എഴുന്നേറ്റു. പെട്ടെന്ന് തന്നെ അവന്റെ കഴുത്തിൽ ഇറുക്കി പിടിച്ച് കൊണ്ട് ചോദിച്ചു.
"ഇക്കിലാക്കുന്നോടാ നാറി."
ചിരിയോടു കൂടി അവളുടെ കൈകൾ കഴുത്തിൽ നിന്നും പിടിച്ച് മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.
"പിണക്കം മാറിയോ?"
"എനിക്ക് പിണക്കം ഒന്നും ഇല്ല. എന്നാലും എന്നെ കാണാൻ അത്ര പോരെന്ന് നീ പറഞ്ഞില്ലേ.."
"അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ പല്ലവി കാണാൻ കിടു ചരക്കല്ലേ."
അത് കേട്ട് അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
"ച്ചി.. നാറി.. പറയുന്ന കേട്ടില്ലേ."
ചിരിയോടെ അവൻ ചോദിച്ചു.
"എന്ത് പറഞ്ഞാലും കുറ്റമോ?"
അവൾ ചുണ്ടുകൾ കൊണ്ട് ഗോഷ്ഠി കാണിച്ച് അവന്റെ അരികിലേക്ക് ഇരുന്നു.
അവന്റെ തോളിൽ തല ചേർത്ത് കുറച്ച് നേരം ഇരുന്ന ശേഷം അവൾ പറഞ്ഞു.
"ഞാൻ ഒരു കാര്യം പറയട്ടെ?"
"അഹ്.."
"കളിയാക്കരുത്.."
അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്താന്ന് അറിയാനുള്ള ഒരു ആകാംഷ അവനിൽ ഉടലെടുത്തു.
"ഇല്ല.. നീ പറഞ്ഞോ."
ജാള്യത നിറഞ്ഞ സ്വരത്തിൽ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
"എനിക്കിന്ന് സ്റ്റോറി അയച്ച് തരുമോ?"
ചിരിച്ചാൽ അവൾക്ക്

💬 Comments

View all comments