0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 4.9K

ഒരു മൂളലിൽ മറുപടി ഒതുക്കി.
കുറച്ച് നേരത്തേക്ക് പല്ലവി നിശബ്ദയായി ഇരിക്കുന്നത് കണ്ട് നവീൻ ചോദിച്ചു.
"എന്താ നീ ഒന്നും മിണ്ടാത്തെ?"
ഇടറിയ സ്വരത്തിൽ ആയിരുന്നു അവളുടെ മറുപടി.
"ഈ ഒരാഴ്ച എനിക്ക് നിന്നെ ശരിക്കും മിസ് ചെയ്തുടാ. ഒന്ന് നല്ല പോലെ സംസാരിക്കാൻ പോലും പറ്റാത്തതിൽ വല്ലാത്ത വിഷമം തോന്നി."
പല്ലവിയുടെ സ്വരത്തിൽ നിന്നും തന്നെ അവൾ വല്ലാതെ വിഷമിച്ചിട്ടുണ്ട് എന്ന് നവീന് മനസിലായി.
"എനിക്കും അങ്ങനെ തന്നെ ആയിരുന്നുടി. പക്ഷെ എപ്പോഴും കൂടെ അവർ ഉണ്ടായിരുന്നത് കൊണ്ടാണ് വിളിക്കാൻ കഴിയഞ്ഞേ."
അവൾ ചെറുതായി ഒന്ന് മൂളി. എന്നിട്ട് പറഞ്ഞു.
"എനിക്ക് നിന്നെ കാണാൻ തോന്നുന്നു."
ഒരു നിമിഷം ആലോചിച്ച ശേഷം നവീൻ പറഞ്ഞു.
"ഞാൻ ഇന്ന് വൈകുന്നേരം നിന്റെ വീട്ടിൽ വരാം."
പെട്ടെന്ന് തന്നെ പല്ലവി ചോദിച്ചു.
"എങ്കിൽ നമുക്ക് പുറത്ത് എവിടേലും പോയല്ലോ."
"എവിടെ പോകാൻ?"
"വർക്കല ബീച്ചിൽ പോകാം. വർഷങ്ങൾ ഇത്ര ഞാൻ ഇവിടെ ജീവിച്ചിട്ടും വർക്കല ബീച്ച് കണ്ടിട്ടില്ല. "
"നിനക്ക് പോകാൻ അത്ര ആഗ്രഹം ഉണ്ടേൽ ഞാൻ കൊണ്ട് പോകാം. പക്ഷെ നിന്റെ അമ്മ സമ്മതിക്കുമോ?"
ഒരു ചിരിയോടെ അവൾ പറഞ്ഞു.
"അതൊക്കെ അമ്മ സമ്മതിക്കും. നിന്നെ ഭയങ്കര വിശ്വാസമാണ് എന്റെ അമ്മയ്ക്ക്.
അത് കേട്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു.
"എന്നാ വൈകുന്നേരം നീ ഒരുങ്ങി നിന്നോ. ഇപ്പോൾ ഞാൻ ഒന്ന് ഉറങ്ങട്ടെ.. നല്ല ക്ഷീണം ഉണ്ട്."
നവീൻ പതുക്കെ കണ്ണുകൾ അടച്ച് മയക്കത്തിലേക്കാഴ്ന്നു.
അമ്മയുടേന്ന് സമ്മതം വാങ്ങി വൈകുന്നേരം 4 മണി കഴിഞ്ഞപ്പോൾ തന്നെ ഒരുങ്ങി

💬 Comments

View all comments