0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2284

ഞാൻ ഒരു സത്യം കൂടി പറയട്ടെ."
"എന്താ?"
"രാത്രി വീഡിയോ കാൾ വിളിക്കുമ്പോൾ ഒക്കെ നിന്നെ കാണാൻ ഒടുക്കത്തെ സെക്സി ലുക്ക് ആണ്."
ചിരിയോടെ അവൾ പറഞ്ഞു.
"ആ സെക്സി ലുക്ക് ഒക്കെ ഫോട്ടോ ആയി നിന്റെ മൊബൈലിൽ കിടപ്പുണ്ട്. അത് വല്ലോം വേറെ ആരെങ്കിലും കണ്ടാൽ അന്ന് ആണ് നിന്റെ അവസാനം."
"ഏയ്, നോ നോ.. എന്റെ ഫോൺ പാസ്സ്വേർഡ് എനിക്കും നിനക്കും അല്ലാതെ വേറെ ആർക്കും അറിയില്ല."
"എങ്കിൽ നിനക്ക് കൊള്ളാം."
അപ്പോഴേക്കും അവർ നടന്ന് ക്ലാസ്സിൽ എത്തിയിരുന്നു.
. . . .

പല്ലവി ഫോണുമായി അടുക്കളയിലേക്ക് നടന്നു.
"അമ്മ.. അവൻ അവിടന്ന് ഇറങ്ങി എന്ന മെസ്സേജ് അയച്ചു."
കറിക്ക് അറിയുകയായിരുന്നു സുലജ ചോദിച്ചു.
"അപ്പോൾ ഒരു 10 മിനിറ്റ് കൊണ്ട് അവൻ ഇങ്ങ് എത്തില്ലേ?"
"അഹ്.. ഞാൻ അപ്പുറത് അജിതാന്റിയുടെ അടുത്തേക്ക് പോകുവാ."
"ഉച്ചക്ക് കഴിക്കാൻ അവനെയും വിളിച്ചോണ്ട് വരണം."
വിളിച്ച് കൊണ്ട് വരാം എന്ന് പറഞ്ഞ ശേഷം അവൾ അജിതയുടെ വീട്ടിലേക്ക് നടന്നു.
നവീന്റെ അച്ഛനും അമ്മയും പാലക്കാടേക്ക് പോയിരുന്നു. അവൻ ഇന്നാണ് അജിതയുടെ വീട്ടിലേക്ക് താമസം മാറുന്നത്. അതിന്റെ സന്തോഷത്തിൽ ആണ് പല്ലവി.
പല്ലവി ചെല്ലുമ്പോൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുവായിരുന്നു. അവൾ നേരെ അടുക്കളയിലേക്ക് നടന്നു.
പല്ലവി പ്രതീക്ഷിച്ചപോലെ തന്നെ അജിത പാചകത്തിൽ ആയിരുന്നു.
"ആന്റി.."
അജിത പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.
"നീയായിരുന്നോ.. എന്താ ഇപ്പോൾ ഒരു വിസിറ്റിങ്, സാധാരണ ഈ സമയത്തൊന്നും നിന്നെ ഇങ്ങോട്ട് കാണാത്തത് ആണല്ലോ."
ജാള്യത നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു.
"നവീൻ അവിടന്ന് ഇങ്ങോട്ടേക്ക് ഇറങ്ങി എന്ന് മെസ്സേജ് അയച്ചു. അതാ ഞാൻ ഇങ്ങു വന്നെ."
അജിത പല്ലവിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കികൊണ്ട് ചോദിച്ചു.
"അവൻ ഇവിടെ വരുന്നതിന്റെ ആവേശം മൊത്തം നിനക്കാണല്ലോ. നിങ്ങൾ തമ്മിൽ പ്രേമത്തിൽ വല്ലോം ആണോടി?"
"ഒന്ന് പോ ആന്റി, അവൻ എന്റെ ബെസ്റ് ഫ്രണ്ട് ആണ്."
"ആണേൽ നിങ്ങൾക്ക് കൊള്ളാം. എന്തായാലും എന്റെ ഒരു കണ്ണ് നിങ്ങളുടെ മേല് ഉണ്ടാകും."
പല്ലവി പുച്ഛ സ്വരത്തിൽ

💬 Comments

View all comments