Chapter Title : എന്റെ മാത്രം 2 [ ne-na ]
ആണെടി നിന്റെ ചന്തിക്ക്."
അവൾ തിരിഞ്ഞ് നോക്കി മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
"അയ്യേ, വൃത്തികെട്ടവൻ പച്ചക്ക് പറയുന്ന കേട്ടില്ലേ."
അവൾ വീണ്ടും പടികൾ കയറി തുടങ്ങി.
"ഞാൻ ഒരു സത്യം പറഞ്ഞതല്ലേ."
പടികൾ കയറി മുകളിൽ എത്തിയ അവൾ റൂം തുറന്ന് കൊണ്ട് കുസൃതി നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
"എനിക്ക് നല്ല ഷെയ്പ്പ് ഉണ്ടെന്നുള്ളതൊക്കെ സത്യം തന്നാണ്.. എന്നും പറഞ്ഞ് എന്നെപോലെ സുന്ദരിയായ ഒരു പെണ്ണിന്റെ അടുത്താണോ ചന്തി എന്നൊക്കെ പറയുന്നേ?"
റൂമിലേക്ക് കയറിയ പല്ലവി ബാഗ് താഴെ വെച്ചു. നവീനും റൂമിലേക്ക് കയറി ബാഗ് താഴെ വച്ചുകൊണ്ടു പറഞ്ഞു.
"പിന്നെ ചന്തി എന്നല്ലാതെ കുണ്ടി എന്ന് പറയണമായിരുന്നോ?"
"ച്ചി.. നാറി."
പല്ലവി അവനെ തള്ളി ബെഡിലേക്ക് ഇട്ടു. നവീൻ ഒരു ചിരിയോടു കൂടി അവിടെ തന്നെ കിടന്നു.
പല്ലവി അവന്റെ അടുത്തായി തന്നെ കിടന്ന് കൊണ്ട് ചോദിച്ചു.
"റൂം ഇഷ്ടപ്പെട്ടോ?"
അവൻ ചുറ്റും ഒന്ന് നോക്കി. അത്യാവിശം വലിപ്പമുള്ള റൂം തന്നാണ്. അറ്റാച്ചഡ് ബാത്റൂമും ഉണ്ട്.
"കൊള്ളാടി, എനിക്കിഷ്ടമായി."
അവൻ കുറച്ച് നീങ്ങി ബെഡിന്റെ അരികിൽ ഉണ്ടായിരുന്ന ജനൽ തുറന്നു. അതിലൂടെ അവന് പല്ലവിയുടെ റൂമിന്റെ ജനൽ കാണാം.
"അങ്ങനെ നമ്മൾ അയൽക്കാരും ആയല്ലേ?"
അവന്റെ ആ ചോദ്യത്തിന് ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
"നേരത്തെ പറയുന്ന കേട്ടല്ലോ സുന്ദരി ആയ പെൺകുട്ടി എന്നൊക്കെ, സ്വയം തന്നെ ഒരു തോന്നൽ ഉണ്ടല്ലേ സുന്ദരി ആണെന്ന്."
"അങ്ങനെ തോന്നൽ ഒന്നും മുൻപ് ഇല്ലായിരുന്നു.. പക്ഷെ നീ എപ്പോഴും എന്നോട് ഞാൻ സുന്ദരി ആണ് എന്ന് പറഞ്ഞ് പറഞ്ഞ് അങ്ങനെ ഒരു തോന്നൽ ഉണ്ടായി തുടങ്ങി."
"അച്ചോടാ... അത് നിനക്ക് ഒരു സന്തോഷത്തിനു വേണ്ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ?"
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
"അയ്യടാ, അതോണ്ടാണല്ലോ എനിക്ക് കോളേജിൽ ഇങ്ങനെ പ്രൊപോസൽസ് വന്നോണ്ടിരിക്കുന്നെ. ഞാൻ നോ പറഞ്ഞു മടുത്തു."
"നോ പറഞ്ഞ് മടുത്തോണ്ട് മോളിന്നി യെസ് പറയാൻ പോകുവാണോ?"
ഒരു ചിരിയോടെ അവൾ പറഞ്ഞു.
"അങ്ങനല്ല.. ഞാൻ വേറെ ഒരു ഐഡിയ കണ്ട് വച്ചിട്ടുണ്ട്."
💬 Comments
View all comments