Chapter Title : എന്റെ മാത്രം 2 [ ne-na ]
"എന്ത് ഐഡിയ?"
"ഇനി ആരേലും പ്രൊപ്പോസ് ചെയ്താൽ ഞാൻ അങ്ങ് പറയും നീയുമായി കമ്മിറ്റഡ് ആണെന്ന്. അതോടെ കോളേജ് ഫുൾ ന്യൂസ് ഫ്ലാഷ് ആകും. പിന്നെ ആരും പ്രൊപ്പോസലുമായി വരുത്തും ഇല്ല."
"അയ്യടി, എന്നിട്ട് വേണം എന്നോട് ഇഷ്ട്ടം ഉള്ള ഏതെങ്കിലും പെണ്ണ് അതും കേട്ട് അതുവഴി അങ്ങ് പോകാൻ."
അവൾ പുച്ഛത്തോടെ ചോദിച്ചു.
"നിന്നോട് ആര് വന്ന് ഇഷ്ട്ടം ആണെന്ന് പറയാനാ?"
"മോളെ, അങ്ങനെ അങ്ങ് പുച്ഛിക്കാതെ.. അർച്ചനയ്ക്ക് എന്നോട് എന്തോ ഒരു ചായ്വ് ഉള്ളതായി എനിക്ക് തോന്നുന്നുണ്ട്."
പല്ലവി ഒന്ന് ആലോചിച്ച ശേഷം ചോദിച്ചു.
"ഏത്.. ഫസ്റ്റ് ഇയറിലെ നേച്ചർ ക്ലബ്ബിൽ ഉള്ള അർച്ചനയോ?"
"അഹ്, അത് തന്നെ."
പല്ലവി നെറ്റി ചുളിച്ച് അവനെ നോക്കി കൊണ്ട് ചോദിച്ചു.
"നിങ്ങൾ തമ്മിൽ എങ്ങനാ കണക്ഷൻ?"
"ക്ലബ് മീറ്റിങ്ങിൽ വച്ച് അവൾ എന്റെ നമ്പർ വാങ്ങിയിരുന്നു. പിന്നെ ഓരോന്ന് ചോദിച്ച് അവൾ എനിക്ക് മെസ്സേജ് അയച്ചു തുടങ്ങി."
"കണ്ട പെണ്പിള്ളേര്ക്ക് എല്ലാം ഇരുന്ന് മെസ്സേജ് അയച്ചോളും. ഫോൺ എടുക്കട."
അവൾ തന്നെ അവന്റെ പാന്റിന്റെ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് അർച്ചനയുടെ മെസ്സേജ് വായിച്ച് തുടങ്ങി.
"നിനക്ക് അവൾ ഫോട്ടോ അയച്ചേക്കുന്നല്ലോടാ."
പല്ലവി നിരങ്ങി നീങ്ങി ഭിത്തിയിൽ ചാരി ഇരിക്കുന്ന നവീന്റെ മടിയിലേക്ക് തലവച്ചു കിടന്നു.
"അത് ഞാൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ ചായ കുടിക്കുന്നു എന്നും പറഞ്ഞ് ഫോട്ടോ എടുത്ത് അയച്ചതാ."
പല്ലവി ഒന്ന് നീട്ടി മൂളുക മാത്രം ചെയ്തു. പിന്നും വായന തുടർന്നു.
"അവൾക്ക് നമ്മൾ തമ്മിൽ ഉള്ള റിലേഷൻ എന്താണെന്ന് അങ്ങ് അറിഞ്ഞോള്ളാൻ വയ്യല്ലോ. നീ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടും എത്ര പ്രവിശ്യമാ അവൾ എടുത്തെടുത്ത് ചോദിച്ചേക്കുന്നെ."
"അഹ്, അത് ഞാനും ശ്രദ്ധിച്ചിരുന്നു."
മെസ്സേജ് മൊത്തം വായിച്ച ശേഷം അവൾ മൊബൈൽ ബെഡിലേക്ക് ഇട്ടു.
"നീ പറഞ്ഞപോലെ ഇതൊക്കെ വായിച്ചിട്ട് എനിക്കും എന്തോ സോംതിങ് ഉള്ളപോലെ തോന്നുന്നു."
നവീൻ ചിരിക്കുക മാത്രം ചെയ്തു.
"ഡാ, അവൾ നിന്നെ പ്രൊപ്പോസ് ചെയ്താൽ നീ എന്ത് പറയും?"
"അത്
💬 Comments
View all comments