0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2290

എഴുന്നേറ്റ അവൻ ഒരു കുളിയൊക്കെ കഴിഞ്ഞ് റൂമിനു പുറത്തേക്ക് ഇറങ്ങി. റൂമിനു പുറത്തിറങ്ങിയാൽ വിശാലമായ ടെറസുമാത്രം ആണ് ഉള്ളത്.
"സൽമാൻഖാൻ ഇത് എങ്ങോട്ടാ?"
അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി.
പല്ലവി അവളുടെ റൂമിനു വെളിയിൽ ടെറസിൽ കസേരയും ഇട്ട് ഇരിക്കുവാണ്.
നവീൻ ഷർട്ട് ഇടത്തെ ഒരു ബെർമുഡ മാത്രം ഇട്ടാണ് പുറത്തേക്ക് ഇറങ്ങിയത്. അതിനാലാണ് അവനെ സൽമാൻ ഖാൻ എന്ന് വിളിച്ച് അവൾ കളിയാക്കിയത്.
വീഡിയോ കാൾ വിളിക്കുമ്പോൾ ചിലപ്പോഴൊക്കെ അവളുടെ മുന്നിൽ ഷർട്ട് ഇല്ലാതെ ഇരുന്നിട്ടുള്ളതിനാൽ അവന് ചമ്മലൊന്നും തോന്നില്ല.
അവൻ അവൾ ഇരിക്കുന്ന ഭാഗത്തേക്ക് ടെറസിന്റെ അറ്റത്തേക്കായി നടന്നു.
അവളും എഴുന്നേറ്റ് അവന്റെ അടുത്തേക്ക് വന്നു.
"നിനക്ക് ചായ വേണ്ടേ?"
"ഏയ്, വൈകുന്നേരം ചായ കുടിക്കുന്ന ശീലം എനിക്കില്ല."
"എന്നാൽ ഇത് കഴിച്ചോ."
അവൾ കൈയിൽ ഉണ്ടായിരുന്ന അച്ചപ്പം അവന് നേരെ നീട്ടി.
അവൻ ഒന്ന് എത്തി പിടിച്ചപ്പോൾ തന്നെ അവളുടെ കൈയിൽ ഉണ്ടായിരുന്ന അച്ചപ്പം അവന് വാങ്ങാൻ കഴിഞ്ഞു.
ഒരു ചിരിയോടെ അവൻ പറഞ്ഞു.
"ഇങ്ങനെ ഒരു ഡെലിവറി സൗകര്യം ഇവിടെ ഉണ്ടെകിൽ രാത്രിലത്തെ ഫുഡ് നീ ഇങ്ങനെ കൊണ്ട് തന്നാൽ മതിയല്ലോ. ഞാൻ റൂമിൽ ഇരുന്നു കഴിക്കുമല്ലോ."
"അയ്യടാ, മോൻ മര്യാദക്ക് ഇങ്ങു കഴിക്കാൻ വന്നാൽ മതി."
"ഓ, ഉത്തരവ്."
അവന്റെ മറുപടി കേട്ട് ചിരിയോടെ അവൾ ചോദിച്ചു.
"എന്താ ഇനി പരിപാടി."
"ഞായർ അല്ലെ.. ജംഗ്ഷനിൽ എല്ലാരും ഉണ്ടാകും. അർജുൻ ഇപ്പോൾ എന്നെ വിളിക്കാൻ വരും."
നവീൻ താമസിച്ചിരുന്ന വീടിനു അടുത്തുള്ള കൂട്ടുകാരനാണ് അർജുൻ.
"പോയിട്ട് എപ്പോൾ വരും?
"ഒരു എട്ട് മണിയൊക്കെ ആകുമ്പോൾ."
"നേരെ വീട്ടിൽ ഫുഡ് കഴിക്കാൻ വന്നാൽ മതി."
"ഓക്കേ, എന്നാൽ ഞാൻ പോയി അർജുൻ വരുമ്പോഴേക്കും റെഡി ആകട്ടെ."
അവൻ റൂമിലേക്ക് നടന്നു.
കുറച്ച് സമയങ്ങൾക്കകം അർജുൻ വന്ന് അവനെ വിളിച്ച് കൊണ്ട് പോകുകയും ചെയ്തു.
രാത്രി തിരികെ എത്തിയപ്പോൾ പല്ലവി പറഞ്ഞപോലെ അവിടെ പോയി ആഹാരം കഴിച്ച ശേഷം ആണ് അവൻ റൂമിലേക്ക് പോയത്.
ബെഡിൽ ഓരോന്ന് ആലോചിച്ച് കിടക്കുകയായിരുന്നു നവീൻ.

💬 Comments

View all comments