0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2291

ഒരാഴ്ചയിൽ കൂടുതൽ ഇതുവരെയും അച്ഛനെയും അമ്മയെയും വിട്ടുപിരിഞ്ഞ് നിന്നിട്ടില്ല അവൻ. ഇനി കോളേജ് അടക്കുമ്പോൾ അല്ലാതെ അവരെ പോയി കാണാൻ പറ്റില്ലെന്ന ചിന്ത അവനിൽ ചെറിയ വിഷമം ഉളവാക്കി.
പെട്ടെന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. അവൻ ഫോൺ എടുത്ത് നോക്കുമ്പോൾ പല്ലവി ആണ്.
നവീൻ - ഹലോ..
പല്ലവി - എന്താടാ നാറി ഇത്ര നേരം ആയിട്ടും എന്നെ വിളിക്കാത്തെ?
നവീൻ ചെറിയ ഒരു അതിശയത്തോടെ ചോദിച്ചു.
നവീൻ- കുറച്ച് മുൻപ് അല്ലെടി ഞാൻ അവിടന്ന് ആഹാരവും കഴിച്ച് വന്നത്?"
പല്ലവി - എന്നും പറഞ്ഞ് എന്നെ വിളിക്കില്ലേ നീ?
അവളുടെ സ്വരത്തിൽ ചെറിയ ഒരു ഈർഷ്യം നിറഞ്ഞിരുന്നു.
നവീൻ - കുറച്ച് മുൻപ് നമ്മൾ തമ്മിൽ കണ്ടോണ്ട് ഇനിയിപ്പോൾ വിളിക്കണ്ടല്ലോന്ന് കരുതി ഞാൻ.
പല്ലവി - ഓഹ്.. അത് കൊണ്ട് അർച്ചനയോട് ചാറ്റ് ചെയ്ത് ഇരിക്കാമെന്ന് കരുതിയിട്ടുണ്ടാകും.
അവൾ കുറച്ച് കടുപ്പിച്ച് ആണ് അത് പറഞ്ഞത്. അത് അവന് മനസിലാക്കുകയും ചെയ്തു.
നവീൻ - നീ എന്താ പല്ലവി ഇങ്ങനെ ഒക്കെ പറയുന്നത്?
കുറച്ച് നേരം മിണ്ടാതെ ഇരുന്ന ശേഷം പല്ലവി പറഞ്ഞു.
പല്ലവി - നീ എത്രയൊക്കെ അടുത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഉറങ്ങുന്നതിന് മുൻപ് കുറച്ച് നേരം നിന്നോട് സംസാരിക്കണം. അല്ലാതെ ഒരു സമാധാനം ഉണ്ടാകില്ല.
നവീന്റെ ചുണ്ടിൽ ഒരു ചിരി വന്നു നിറഞ്ഞു.
നവീൻ - ഇന്നത്തേക്ക് ഒന്ന് ക്ഷമിക്ക് നീ. ഞാൻ വിളിക്കാൻ വിട്ടു പോയി. നാളെ മുതൽ മുടങ്ങാതെ വിളിച്ചോളം.. പോരെ?"
പല്ലവി ഒന്ന് മൂളുക മാത്രം ചെയ്തു.
നവീൻ - അതിനിടയിൽ എന്തിനാ നീ അർച്ചയെ ഒക്കെ വലിച്ചിട്ടെ?"
കുറച്ച് നേരത്തേക്ക് പല്ലവി നിശ്ശബ്ദതയായി ഇരുന്നു. എന്നിട്ട് പറഞ്ഞു.
പല്ലവി - അത് പെട്ടെന്ന് എന്തോ അങ്ങ് ഞാൻ പറഞ്ഞ് പോയതാ. നീ അത് വിട്ടേക്ക്.
നവീൻ - ഹമ്. ഓക്കേ..
കുറച്ച് നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.
നവീൻ - എന്താ നീ ഒന്നും മിണ്ടാതെ?
പല്ലവി - ഒന്നൂല്ല.
നവീൻ - എന്റെ മോള്

💬 Comments

View all comments