Chapter Title : എന്റെ മാത്രം 2 [ ne-na ]
ഉണ്ടെന്ന് നീ തന്നെ പറഞ്ഞിരുന്നല്ലോ."
തറയിൽ ഇരുന്ന ബാഗ് എടുത്ത് കൊണ്ട് പല്ലവി പറഞ്ഞു.
"വാ.. നമുക്ക് ആന്റിയെ കണ്ട് ചാവി വാങ്ങിയിട്ട് മുകളിലേക്ക് പോകാം."
നവീനും പല്ലവിയും ബാഗുകൾ സിറ്റൗട്ടിൽ വച്ച ശേഷം വീടിനകത്തേക്ക് കയറി. അപ്പോഴേക്കും അജിത ഒരു ഗ്ലാസിൽ ജ്യൂസുമായി ഹാളിൽ വന്നു.
"നവീൻ ആണ് വന്നതെന്ന് എനിക്ക് മനസിലായി. അപ്പോഴേക്കും ഞാൻ വെള്ളം അങ്ങ് എടുത്തു."
അജിത ജ്യൂസ് നവീന് കൊടുത്തു.
"അപ്പോൾ എനിക്ക് ജ്യൂസ് ഇല്ലേ?"
പല്ലവിയുടെ ചോദ്യത്തിന് മറുപടിയായി അജിത പറഞ്ഞു.
"നിനക്ക് വേണേൽ അടുക്കളയിൽ പോയി എടുത്ത് കുടിച്ചോ."
അത് കേട്ട് നവീൻ ഒന്ന് ചിരിച്ചു. പല്ലവി മുഖത്ത് ഒരു പുച്ഛ ഭാവവും വരുത്തി.
"അച്ഛനും അമ്മയും പോയോ?"
അജിതയുടെ ചോദ്യത്തിന് മറുപടിയായി നവീൻ പറഞ്ഞു.
"അവർ രാവിലെ തന്നെ ഇറങ്ങി. വൈകുന്നേരം ആകുമ്പോഴേക്കും അങ്ങ് എത്തുമായിരിക്കും."
"അപ്പോൾ സാധനങ്ങളൊക്കെ?"
"അതൊക്കെ ഇന്നലെ തന്നെ കയറ്റി അയച്ചിരുന്നു. രണ്ടു കട്ടിൽ ഉണ്ടായിരുന്നത് ഇവിടെ തന്നെ ഒരാൾക്ക് വിറ്റു."
അവർ മൂന്നുപേരും കുറച്ച് നേരം കൂടി വിശേഷങ്ങൾ സംസാരിച്ച് നിന്നു.
പിന്നെ അജിത താക്കോൽ എടുക്കാനായി റൂമിലേക്ക് പോയപ്പോൾ നവീനും പല്ലവിയും സിറ്റൗട്ടിലേക്ക് ഇറങ്ങി.
ചാവി നവീന്റെയിൽ കൊടുത്തുകൊണ്ട് അജിത പറഞ്ഞു.
"എഗ്രിമെന്റ് ഒക്കെ ഇന്നലെ അച്ഛൻ വന്ന് എഴുതിയിരുന്നു. റൂമിൽ ഒരു ബെഡും ടേബിളും കിടപ്പുണ്ട്.. പിന്നെ രണ്ടു കാര്യങ്ങൾ എനിക്ക് മെയിൻ ആയി നവീനോട് പറയാൻ ഉണ്ട്."
നവീൻ എന്താ എന്നർത്ഥത്തിൽ അജിതയുടെ മുഖത്തേക്ക് നോക്കി.
"പുറത്തുകൂടിയാണ് റൂമിലേക്കുള്ള പടി, നവീൻ വരുന്നതോ പോകുന്നതോ ഞങ്ങൾ
💬 Comments
View all comments