Chapter Title : എന്റെ മാത്രം 2 [ ne-na ]
"നീ ആ പഠിച്ചത് മാത്രം അല്ല സെക്സ്. അതിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട് അതിൽ."
പല്ലവി മുഖം ചുളിച്ചു.
"എന്ത് കാര്യങ്ങൾ."
"അതിപ്പോൾ എങ്ങനാ ഞാൻ നിന്നോട് പറയുന്നെ?"
"നീ തന്നല്ലെടാ കുറച്ച് മുൻപേ നമുക്ക് ഇടയിൽ എന്തും സംസാരിക്കാൻ ഉള്ള സ്വന്തന്ത്രം ഉണ്ടെന്ന് പറഞ്ഞത്."
തെല്ലൊരു നിമിഷം ആലോചിച്ച ശേഷം അവൻ പറഞ്ഞു.
"അത് അങ്ങനെ പെട്ടെന്ന് പറഞ്ഞ് മനസിലാക്കാൻ പറ്റുന്ന ഒന്നല്ല. പകരം വേറെ ഒരു വഴി ഉണ്ട്."
"എന്ത് വഴി?"
"നീ സെക്സ് സ്റ്റോറീസ്, സെക്സ് വീഡിയോസ് കണ്ടിട്ടുണ്ടോ?"
അവന്റെ കൈയിൽ ഇറുക്കെ നുള്ളികൊണ്ട് അവൾ പറഞ്ഞു.
"അയ്യേ, ഞാൻ അതൊന്നും കണ്ടിട്ടില്ല."
വേദന കാരണം അവൻ കൈ കുടഞ്ഞു.
"എന്ത് അയ്യേ.. ഇപ്പോഴത്തെ കാലത്ത് പെൺപിള്ളേരും ഇതൊക്കെ യൂസ് ചെയ്യുന്നുണ്ട്. നീ പഴയ നൂറ്റാണ്ടിൽ തന്നെ ഇപ്പോഴും ജീവിക്കുന്നെന്നെ ഉള്ളു."
അത് കേട്ട് അവൾ ഒന്നും മിണ്ടിയില്ല.
"എനിക്ക് നിന്നോട് പറയാൻ ഒരു മടിയും ഇല്ല. ഞാൻ സെക്സ് സ്റ്റോറീസ് വായിക്കാറും ഉണ്ട് വീഡിയോസ് കാണാറും ഉണ്ട്."
അവൾ തല ചരിച്ച് അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
"ഇതൊന്നും യൂസ് ചെയ്യാത്ത ആണ്പിള്ളേര് ഇല്ല. പെൺപിള്ളേരും ഇപ്പോൾ യൂസ് ചെയ്യുന്നുണ്ട്."
അവൾ ഒന്നും മിണ്ടിയില്ല.
"നീ ഇപ്പോൾ വീഡിയോസ് ഒന്നും കാണണ്ട, പക്ഷെ ഞാൻ ഇന്ന് ഒരു സെക്സ് സ്റ്റോറി നിനക്ക് അയച്ച് തരാം. നീ അതൊന്നു വായിച്ച് നോക്ക്."
അവൾ അവന്റെ കൈയിൽ പെട്ടെന്ന് മുറുകെ പിടിച്ചു.
അവൻ പതുക്കെ അവളുടെ കൈപ്പത്തി തന്റെ രണ്ടു കൈകൾക്കുള്ളിൽ ആക്കികൊണ്ടു പറഞ്ഞു.
💬 Comments
View all comments