Chapter Title : എന്റെ മാത്രം 3 [ ne-na ]
അവളുടെ മുഖത്തേക്ക് നോക്കി.
"കാരണം അറിഞ്ഞാലേ നീ തരുള്ളോ?"
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ചിന്തയിൽ നവീൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അവൾക്ക് കൊടുത്തു.
ഇത് കണ്ട സുലജ അവളോട് ചോദിച്ചു.
"നിനക്ക് എന്തിനാ ഇവൻറ് മൊബൈൽ."
"ഞാൻ ഇവന്റെ മൊബൈൽ എടുക്കുന്നതിന് ഇപ്പോൾ എന്താ?"
അവൾ അതും ചോദിച്ച് കൊണ്ട് പടികൾ കയറി അവളുടെ റൂമിലേക്ക് പോയി.
ചിരിയോടെ സുലജ പറഞ്ഞു.
"വാ തുറന്നാൽ ശബ്ദം പുറത്ത് വരാത്ത പെണ്ണായിരുന്നു. ഇപ്പോൾ കണ്ടില്ലേ."
"അവൾക്ക് ഇന്നത്തെ ദിവസം എന്തോ പറ്റിയിട്ടുണ്ട്. ഞാൻ എവിടെ വന്നപ്പോൾ മുതൽ അവളെ ശ്രദ്ധിക്കുവാ."
നവീൻ അതും പറഞ്ഞ് ഒന്ന് ചിരിച്ച ശേഷം അവർ സംസാരിച്ച് കൊണ്ടിരുന്ന വിഷയത്തിലേക്ക് തിരികെ വന്നു.
കുറച്ച് നേരം കൂടി സംസാരം തുടർന്നപ്പോൾ അവന് ഉറക്കം വന്ന് തുടങ്ങി. വീട്ടിൽ ഉള്ള ദിവസം ഒരു ഉച്ച ഉറക്കം അവന് പതിവുള്ളതാണ്.
"ഞാൻ പോകുന്ന ആന്റി. കുറച്ച് നേരം കിടക്കട്ടെ."
മുകളിലേക്കു നോക്കി അവൻ സ്വയം ചോദിച്ചു.
"ഇവൾ മൊബൈൽ കൊണ്ട് ഇത് എവിടെ പോയതാ."
അവൻ പടികൾ കയറി അവളുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബെഡിൽ ഇരുന്ന് അവന്റെ മൊബൈലിൽ തന്നെ നോക്കി ഇരിക്കുവാന് പല്ലവി.
"നീ ഇത് എന്താ നോക്കുന്നെ?"
അവൾ ദേഷ്യത്തോടെ പറഞ്ഞു.
"ഒന്നൂല്ല.."
അവൾ ബെഡിലേക്ക് ഫോൺ ഇട്ടു.
നവീൻ അവൾക്കരികിലായി ബെഡിൽ ഇരുന്നു.
"എന്ത് പറ്റിയടി നിനക്ക്?"
"അർച്ചന അങ്ങ് ഒലിപ്പിക്കുവാണല്ലോ നിന്നോട്."
നവീൻ നിസാര മട്ടിൽ ചോദിച്ചു.
"ഓഹ്, അതാണോ?"
"ഞാൻ കുറച്ച് ദിവസമായി
💬 Comments
View all comments