0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 2469

അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ ഞെട്ടിത്തരിച്ച് പോയി. അവളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ മുഖമാകെ വിളറി. അവൾക്ക് എന്ത് മറുപടി കൊടുക്കണം എന്ന് പോലും അവന് അറിയില്ലായിരുന്നു.ഒരു നിമിഷത്തെ മനസിന്റെ തരിപ്പ് ഒന്ന് മാറിയപ്പോൾ അവൻ ഒന്നും മിണ്ടാതെ മൊബൈലും എടുത്ത് റൂമിന് വെളിയിലേക്ക് നടന്നു.
റൂമിൽ എത്തി ബെഡിലേക്ക് കിടക്കുമ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു നവീൻ. പല്ലവിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ആയിരുന്നു അത്. ഓർക്കുംതോറും മനസ്സിൽ വല്ലാത്ത വിങ്ങൽ കൂടി വരുന്നു.
പെട്ടെന്നാണ് അർജുന്റെ കാൾ വന്നത്. സംസാരിക്കാൻ അവന് തോന്നില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്ക് ഇട്ട് കണ്ണുകൾ അടച്ച് കിടന്നു.
ഉറക്കം ഒന്നും വരുന്നില്ല. ചെയ്തത് തെറ്റായി പോയി എന്നൊരു തോന്നൽ മനസിനെ അലട്ടിക്കൊണ്ടേ ഇരുന്നു. എത്രയൊക്കെ കൂട്ട് ആണെന്ന് പറഞ്ഞാലും അവൾ ഒരു പെണ്ണ് തന്നല്ലേ.
പല്ലവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. മനസ് ആകെ അസ്വസ്ഥമായിരുന്നതിനാൽ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞ് പോയതാണ്. തന്നിൽ നിന്ന് അങ്ങനെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്ന് അവൾക്ക് തന്നെ അറിയാം.

അവൻ അറിഞ്ഞ് കൊണ്ട് പിടിച്ചതല്ലെന്നും അവൾക്ക് ഉറപ്പാണ്.
അവൻ ഒരുപാട് വിഷമിച്ചാണ് ഇറങ്ങി പോയതെന്ന ചിന്ത അവളെ അലട്ടികൊണ്ടേ ഇരുന്നു.
അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് അവനെ വിളിച്ചു. പക്ഷെ സ്വിച്ച് ഓഫ് ആണ്. അവനോടു സംസാരിക്കാതെ അവൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.
അവൾ പെട്ടെന്ന് തന്നെ പടികൾ ഇറങ്ങി താഴേക്ക് നടന്നു. ഹാളിൽ സുലജ ഇരിപ്പുണ്ടായിരുന്നു.
"പല്ലവി. അവനെന്താ വിഷമിച്ച് ഇറങ്ങി പോയെ."
പല്ലവി എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം പതറി.
"ഞങ്ങൾ ഒന്ന് പിണങ്ങി. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു."
"കൊള്ളാം.. എന്നിട്ട് രണ്ടും വിഷമിച്ച് ഇരിക്കുന്നു.""ഞാൻ ഒന്ന് പോയി അവനോട് സംസാരിച്ചിട്ട് വരാം അമ്മ. അവൻ ആകെ വിഷമിച്ചിട്ടാ പോയെ."
"മ്മ്.. പോയി സംസാരിച്ച് പ്രശ്നം എല്ലാം തീർത്തിട്ട് വാ. പിണക്കങ്ങൾ നീണ്ടു പോയാൽ ചിലപ്പോൾ ഒരിക്കലും അത് ശരിയാക്കാൻ കഴിഞ്ഞെന്ന് വരില്ല."
പല്ലവി പെട്ടെന്ന് തന്നെ അജിതയുടെ വീട്ടിലേക്ക് നടന്നു.
അവൾ ചെല്ലുമ്പോൾ നവീന്റെ റൂമിന്റെ വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു.
അവനോടു എന്ത് സംസാരിച്ച് തുടങ്ങണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. ഒരിക്കലും നവീനോട് ചോദിയ്ക്കാൻ പാടില്ലാത്ത ഒന്നാണ് ചോദിച്ചതെന്ന് മാത്രം അവൾക്ക് അറിയാം.
ഞാൻ നവീനെ

💬 Comments

View all comments