Chapter Title : എന്റെ മാത്രം 3 [ ne-na ]
സമാധാനം നൽകുന്ന ഒരു അന്തരീക്ഷം ആയിരുന്നു അവിടെ.
നവീനും പല്ലവിയും കുറച്ച് സമയം എടുത്ത് തന്നെ എല്ലായിടത്തും തൊഴുതിറങ്ങി.
തിരികെ ബൈക്കിനു അരികിൽ എത്തിയപ്പോൾ ആണ് പല്ലവിയുടെ അടുത്ത ആവിശ്യം.
"എന്തായാലും നമ്മൾ ഇവിടം വരെ വന്നില്ലേടാ. നമുക്ക് ബീച്ചിൽ കൂടി പോയാല്ലോ?"
നവീൻ വാച്ചിൽ നോക്കികൊണ്ട് പറഞ്ഞു.
"വീട് എത്തുമ്പോൾ ലേറ്റ് ആകില്ലേ?"
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
"അത് കുഴപ്പമില്ല. അമ്മയോട് ഞാൻ പറഞ്ഞോളം.. പ്ളീസ് ഡാ."
അവന് അവളുടെ ആവിശ്യം നിരസിക്കാൻ കഴിഞ്ഞില്ല.
"കിടന്ന് ചിണുങ്ങണ്ട. പോകാം."
പല്ലവി നിറഞ്ഞ ചിരിയോടെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.അവിടെ നിന്നും ബൈക്കിൽ ഒരു മിനിറ്റ് ദൂരത്തെ യാത്രയെ ഇല്ലായിരുന്നു ബീച്ചിലേക്ക്.
ബൈക്കിൽ നിന്നും ഇറങ്ങി കടൽ തീരത്തേക്ക് നടക്കുമ്പോൾ നവീൻ പറഞ്ഞു.
"കടലിൽ ഇറങ്ങണമെന്നൊന്നും പറയരുത്. എനിക്കിനി നനയാനൊന്നും വയ്യ."
അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് അവൾ പറഞ്ഞു.
"ഏയ്. വേണ്ടടാ.. നമുക്ക് കുറച്ച് നേരം കടൽ കണ്ട് ഈ മണലിൽ ഇരുന്നാൽ മാത്രം മതി."
വർകിങ്ഡേ ആയതിനാൽ ബീച്ചിൽ തിരക്ക് നന്നേ കുറവായിരുന്നു.
ആളൊഴിഞ്ഞ ഒരിടത്ത് അവർ രണ്ടുപേരും ഇരുന്നു. അവൾ ഒന്നും മിണ്ടിയതേ ഇല്ല. അവന്റെ തോളിൽ തല ചേർത്തിരുന്ന് കടലിലേക്ക് തന്നെ നോക്കി ഇരുന്നു. അവൾ അത് ആസ്വദിക്കുന്നുണ്ട് എന്ന് മനസിലായതിനാൽ നവീൻ അവളെ ശല്യപെടുത്താനും പോയില്ല.
സൂര്യൻ അസ്തമിച്ച് ഇരുട്ട് വീണു തുടങ്ങിയപ്പോഴേക്കും ഓരോരുത്തരായി അവിടം വിട്ട് തുടങ്ങി.
അവളുടെ തലയിലൂടെ വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചു.
"അതെ, നമുക്ക് പോകണ്ടേ?"
അപ്പോഴാണ് അവളും സമയം ഒരുപാട് ആയാലൊന്ന് ആലോചിക്കുന്നത്.
"വാ, പോകാം."
നവീൻ എഴുന്നേറ്റിട്ട് അവൾക്ക് നേരെ കൈ നീട്ടി. അവന്റെ കൈയിൽ പിടിച്ച് അവളും എഴുന്നേറ്റു.
നടന്ന് തുടങ്ങിയപ്പോഴാണ് അവളുടെ പിന്നിൽ പാവാടയിൽ മണൽ പറ്റിപ്പിടിച്ച് ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.
"പല്ലവി, ഒന്ന് നിന്നെ.."
അവൾ നിന്ന് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.
"നിന്റെ ബാക്കിൽ മൊത്തം മണൽ."
അവൻ കൈ കൊണ്ട് അവളുടെ പാവാടയിൽ പറ്റിപ്പിടിച്ച് ഇരുന്ന മണൽ തട്ടിക്കളഞ്ഞു.
കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.
"മണൽ
💬 Comments
View all comments