Chapter Title : എന്റെ മാത്രം 3 [ ne-na ]
ചൂട് നിശ്വാസം അവന്റെ ചെവിയിൽ പതിച്ചു.
"ഇപ്പോൾ നിനക്ക് വികാരം തോന്നുന്നുണ്ടോ?"
അവൻ വിറയ്ക്കുന്ന സ്വരത്തിൽ വിളിച്ചു.
"പല്ലവി..."
അവൾ മറുപടിയായി ഈണത്തിൽ മൂളി.
"നീ എന്താടി ഇങ്ങനെ കാണിക്കുന്നെ?"
"നാളെ മുതൽ നമ്മൾ ബൈക്കിൽ ഒരുമിച്ചാ കോളേജിൽ പോകുന്നെ. ഇവിടന്ന് അവിടം വരെ ദിവസേന ഒരു അന്യയെ പോലെ ഡിസ്റ്റൻസ് ഇട്ട് ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. ഇപ്പോൾ ഞാൻ ഇങ്ങനെ ഇരിക്കുന്നത് നിന്നിൽ കുറച്ച് അസ്വസ്ഥത ഉണ്ടാക്കും. പക്ഷെ സ്ഥിരം ആകുമ്പോൾ നിന്റെ മനസിലെ ചീത്ത ചിന്തകൾ ഒക്കെ അങ്ങ് ഇല്ലാതായിക്കൊള്ളും."ഇത് കേട്ട് വളവ് തിരിക്കുന്നതിനിടയിൽ നവീൻ പൊട്ടിച്ചിരിച്ചു.
"എന്താടാ ചിരിക്കുന്നെ?"
"ക്ലാസ്സിലെ മുൻബെഞ്ചിൽ ആരുടേയും മുഖത്ത് പോലും നോക്കാതെ ഏതു സമയവും ബുക്കും വായിച്ചിരുന്നിരുന്ന ഒരു പഴയ പല്ലവിയെ ഞാൻ ഓർത്തുപോയതാണ്."
അവന്റെ വയറിൽ നഖം അമർത്തികൊണ്ട് അവൾ ചോദിച്ചു.
"എന്തെ ഞാൻ ആ പഴയ പല്ലവി ആകണോ?"
"ഏയ്, വേണ്ട.. എനിക്ക് ആ പല്ലവിയെ ഇഷ്ടമേ അല്ലായിരുന്നു."
"അപ്പോൾ നിന്റെ തോന്നിവാസത്തിനൊക്കെ കൂട്ട് നിൽക്കുന്ന ഈ പല്ലവിയെ ആണോ നിനക്ക് ഇഷ്ട്ടം?"
"അതേല്ലോ.. ഈ പല്ലവി അല്ലെ സൂപ്പർ."
സംസാരിച്ച് സംസരിച്ച് അവർ വർക്കല ക്ഷേത്രത്തിൽ എത്തി.
ബൈക്കിൽ നിന്നും ഇറങ്ങിയ അവർ ആദ്യം ക്ഷേത്ര കുളത്തിൽ പോയി കാലു നനച്ചു. എന്നിട്ട് അമ്പലത്തിലേക്കുള്ള പടികൾ കയറി തുടങ്ങി. ഒരു കൈ കൊണ്ട് പാവാട പൊക്കി പിടിച്ച് പതുക്കെയാണ് പല്ലവി പടികൾ കയറി കൊണ്ടിരുന്നത്. പെട്ടെന്നാണ് കതിന പൊട്ടിച്ചത്. പ്രതീക്ഷിക്കാതെ ആയതിനാൽ പല്ലവി ഞെട്ടിപ്പോയി. അവൾ പെട്ടെന്ന് തന്നെ നവീന്റെ കൈയിൽ ചുറ്റി പിടിച്ചു.
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
"പേടിച്ച് പോയോ?"
അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി. അവളുടെ മുഖത്ത് നിന്ന് തന്നെ അവന് അറിയാമായിരുന്നു അവൾ നല്ലപോലെ പേടിച്ചെന്ന്.
അവൻ പല്ലവിയുടെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു.
"വാ.. നടക്ക്."
ഒരു കൈ നവീന്റെ വിരലുകളിൽ മുറുക്കിയും മറുകൈ കൊണ്ട് പാവാട ഉയർത്തിയും അവൾ നടന്നു തുടങ്ങി.
പടികൾ കയറി മുകളിൽ എത്തിയപ്പോൾ കുറച്ച് തിരക്ക് ഉണ്ടെങ്കിലും മനസിന്
💬 Comments
View all comments