0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 5.1K

ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.
"അമ്മ ഇവിടേക്ക് വരുവാടാ.. നിന്നെ ഇപ്പോൾ റൂമിൽ കണ്ടാൽ.."
അവളുടെ മുഖത്ത് നിറഞ്ഞ ഭയം അവനിലും ഭയം ഉളവാക്കി.
ടെറസ് ചാടി ആണ് വന്നത്. ഇറങ്ങി ടെറസിലേക്ക് ഓടിയാൽ അമ്മ കാണാനും ചാൻസ് ഉണ്ട്.
"നീ ബാത്റൂമിലേക്ക് കയറ്."
അവൾ അവനെ പിടിച്ച് ബാത്റൂമിലേക്ക് തള്ളി. വേറെ ഒന്നും ചിന്തിക്കാനും അവനു കഴിഞ്ഞില്ല.
അവൻ ബാത്റൂമിലേക്ക് കയറിയതും പല്ലവി ബാത്രൂമിന്റെ ഡോർ ചാരി.
അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത പേടി കടന്ന് കൂടി. തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ പല്ലവിയുടെ മുഖത്ത് നിറഞ്ഞ ഭയം ആണ് അവനെയും പേടിപ്പിച്ചത്.പുറത്ത് പല്ലവിയും അമ്മയും സംസാരിക്കുന്നുണ്ട്. പക്ഷെ ഒന്നും അവനു വ്യക്തമാകുന്നില്ല.
കുറച്ച് കഴിഞ്ഞപ്പോൾ പല്ലവി ഒരു തോർത്തുമായി ഡോർ തുറന്ന് അകത്തേക്ക് കയറി. കയറിയ ഉടനെ അമ്മ പുറത്ത് ഉണ്ടെന്ന് അവൾ അവനെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
ഡോർ അടച്ച അവൾ അവന്റെ അടുത്ത് വന്ന് ചെവിയിൽ പറഞ്ഞു.
"അമ്മ റൂമിൽ തന്നെ ഇരിക്കയാ, ഞാൻ കുളിച്ചില്ലേൽ അമ്മയ്ക്ക് സംശയം ആകും."
അവൻ ഒരു ഞെട്ടലോടെ ശബ്ദം വളരെ താഴ്ത്തി ചോദിച്ചു.
"നീ കുളിക്കാൻ പോകയാണോ?"
"മ്മ്.. നീ ആ മൂലയിൽ ഭിത്തിയിലേക്ക് നോക്കി തിരിഞ്ഞ് നിൽക്ക്.. ഞാൻ പറയുന്നവരെ തിരിഞ്ഞ് നോക്കരുത്."
അവളുടെ മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഭയം അവനു വ്യക്തമായും മനസിലായി.
നവീൻ തിരിഞ്ഞ് മൂലയിലേക്ക് പോയി ഭിത്തിയോട് ചേർന്ന് നിന്നു.
പിന്നിൽ നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ല. പല്ലവി വസ്ത്രം അഴിക്കുവാനോ?.. അവൾ പൂർണ നഗ്ന ആണോ ഇപ്പോൾ?.. എന്ത്

💬 Comments

View all comments