Chapter Title : എന്റെ മാത്രം 3 [ ne-na ]
പതുക്കെ ചിരി പടർന്നു. അത് കണ്ടപ്പോൾ ആണ് അവൻ തന്നെ പറ്റിക്കാനാണ് അങ്ങനെ ചോദിച്ചതെന്ന് അവൾക്ക് മനസിലായത്.
"നീ ഇന്നങ്ങു വീട്ടിൽ വാ, നിന്റെ തൊലി ഇന്ന് എന്റെ നഖത്തിൽ ഇരിക്കും."
അവൻ ചിരിച്ച് കൊണ്ട് അവളുടെ ഇരു തോളിലും തള്ളി മുന്നോട്ട് നടത്തിച്ചു.
. . . .
പിറ്റേന്ന് കോളജിലേക്ക് പോകുമ്പോൾ പല്ലവി തലേ ദിവസം പറഞ്ഞപോലെ അവനോടു പറ്റിച്ചേർന്ന് ഇരുന്ന് തന്നെയാണ് പോയത്. കോളേജ് എത്തുന്നവരെയും അവൾ ഓരോന്ന് അവനോട് സംസാരിച്ച് കൊണ്ടേ ഇരുന്നു.
കോളേജിൽ എത്തി ബൈക്ക് സ്റ്റാൻഡ് അടിച്ച് വച്ച് അവർ അതിൽ നിന്നും ഇറങ്ങുമ്പോഴാണ് അമൽ അവരുടെ അടുത്തേക്ക് വന്നത്. അവരുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്നത് ആണ് അമൽ.
"അളിയാ പുതിയ ബുള്ളറ്റ് എടുത്തല്ലേ?"
"ഓ അളിയാ, ഇന്നലെ കിട്ടിയത്."
"അവന്മാർ പറയുന്ന കേട്ടിരുന്നു.. അപ്പോൾ ചിലവുണ്ടേ."
"അതൊക്കെ നടത്താം അളിയാ."
നവീന്റെ അടുത്ത് ബാഗും പിടിച്ച് നിൽക്കുന്ന പല്ലവിയോട് അമൽ ചോദിച്ചു.
"നിനക്കിനി യാത്ര എളുപ്പമായല്ലോ. രാവിലെ ഇതിന്റെ പിന്നിൽ കയറിയങ്ങ് ഇരുന്നാൽ മതീല്ലോ."
"വീടിന്റെ തൊട്ടപ്പുറത്തുന്ന് ഇവൻ ബൈക്കിൽ വരുമ്പോൾ ഞാൻ എന്തിനാ ചുമ്മാ ബസിൽ കിടന്ന് തള്ളു കൂടുന്നെ."
"അതൊക്കെ ശരി ആയിരിക്കും.. പക്ഷെ ഇപ്പോൾ തന്നെ നിങ്ങൾ ലൈൻ ആണെന്ന് ഒരു കഥ ഇവിടെ പരക്കുന്നുണ്ട്. ഇനി ഇപ്പോൾ ഇതും കൂടി ആകുമ്പോൾ സൂപ്പർ ആയിരിക്കും."
പല്ലവി നിസാരമട്ടിൽ പറഞ്ഞു.
"ആരെങ്കിലും ഈ സംശയം എന്നോട് ചോദിച്ചാൽ ഞങ്ങൾ കമ്മിറ്റഡ് ആണെന്നങ്ങ് ഞാൻ പറയും. അതോടെ എല്ലാർക്കും സമാധാനം ആകുമല്ലോ."ഇത് കേട്ട നവീൻ പറഞ്ഞു.
"അയ്യടി.. നെക്സ്റ്റ് ഇയർ ഏതേലും ഫ്രഷേഴ്സിനെ ഞാൻ സെറ്റ് ചെയ്യാൻ ഇരിക്കയാ.. അപ്പോഴാ അവളുടെ കമ്മിറ്റഡ്."
ഒരു ചിരിയോടെ അവൾ പറഞ്ഞു.
"അത് നെക്സ്റ്റ് ഇയർ അല്ലെ, അപ്പോൾ നമുക്ക് ബ്രേക്ക് അപ്പ് ആകാം."
അവളുടെ മറുപടി കേട്ട് ചിരിച്ച് കൊണ്ട് നവീൻ ദൂരേക്ക് നോക്കി അമലിനോട് ചോദിച്ചു.
"എന്താടാ അവിടെ ഒരു ആൾകൂട്ടം?"
"അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ?"
നവീൻ അമലിന്റെ മുഖത്തേക്ക് തന്നെ നോക്കി എന്താ
💬 Comments
View all comments