0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 5.2K

എവിടെ എങ്ങനെ പ്രതികരിക്കണം എന്നറിയാം.. അവൻ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ഹാപ്പി ആണ്. നാട്ടുകാർ എന്ത് പറയും എന്ന് വിചാരിച്ച് ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം കളയുവാൻ ഞാൻ ഒരിക്കലും തയ്യാറല്ല..."
സുലജ പല്ലവിയുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു. പല്ലവി അവളുടെ ജീവിതത്തെ കുറിച്ച് ഇത്രയും വ്യക്തതയോടെ പക്വതയോടെ സംസാരിക്കുന്നത് അവൾ ഒരിക്കലും കേട്ടിട്ടില്ലായിരുന്നു.
"നവീന്റെ കാര്യത്തിൽ അമ്മയ്ക്ക് ഒരു പേടി വേണ്ട. എനിക്ക് നൂറ് ശതമാനം അവനെ വിശ്വാസം ഉണ്ടായിട്ട് തന്നെയാണ് ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നത്. പിന്നെ അമ്മ കണ്ട് പിടിക്കുന്ന ഒരാളെ ഞാൻ കല്യാണം കഴിക്കു എന്നൊരു ഉറപ്പും ഞാൻ തരാം."
"പല്ലവി.."
നവീന്റെ ശബ്ദം മുറ്റത്ത് നിന്നും മുഴങ്ങി.
അത് കേട്ടതും പല്ലവിയുടെ മുഖത്ത് ഉണ്ടായിരുന്ന ഗൗരവം മാറി. ഒരു ചിരി വിടർന്നു.
"അമ്മ ഞങ്ങൾ ഇറങ്ങുവാണെ.."
പാവാട ഇരു കൈകൊണ്ടും പൊക്കി പിടിച്ച് പടികൾ ഇറങ്ങി വരുന്ന പല്ലവിയെ തന്നെ നവീൻ നോക്കി നിന്നു. അവൻ എടുത്ത് വച്ച മഞ്ഞ കളർ പാവാടയും ടോപ്പും തന്നെയാണ് അവൾ ധരിച്ചിരുന്നത്.
പല്ലവി അവന്റെ അടുത്ത് വന്ന് ചോദിച്ചു."എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ. നമുക്ക് പോകണ്ടേ?"
"നിന്നെ ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട്."
അവളുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു. മറുപടി ഒന്നും നൽകാതെ ഒരു ചിരി മാത്രം അവൾ അവനു സമ്മാനിച്ചു.
നവീൻ ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോൾ പല്ലവി അവന്റെ തോളിൽ കൈ താങ്ങി പിന്നിലേക്ക് കയറി ഇരുന്നു. പാവാട ആയതിനാൽ വൻസൈഡ് കാലിട്ടാണ്

💬 Comments

View all comments