Chapter Title : എന്റെ മാത്രം 3 [ ne-na ]
അവൾ ഇരുന്നത്.
അവർ ഇരുപേരും ബൈക്കിൽ പോകുന്നത് ഒരു ചെറുചിരിയോടെ സുലജ നോക്കി നിന്നു.
നവീന്റെ തോളിൽ കൈ അമർത്തികൊണ്ട് പല്ലവി ചോദിച്ചു.
"നീ ആരെയെങ്കിലും ഈ ബൈക്കിനു പിന്നിൽ കയറ്റിയിരുന്നോ?"
"ഇല്ല, ആദ്യം കയറ്റുന്നത് നിന്നെ ആണ്."
ചിരിയോടെ അവൾ പറഞ്ഞു.
"നന്നായി..അല്ലേൽ കൊന്നേനെ നിന്നെ ഞാൻ."
അത് കേട്ട് അവന്റെ ചുണ്ടിലും ഒരു ചിരി മിന്നി മറഞ്ഞു. പല്ലവിയ്ക്ക് ഇപ്പോൾ തന്റെ കാര്യത്തിൽ പൊസ്സസ്സീവിനസ് കൂടി വരുന്നുണ്ട് എന്ന് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അവൻ അതിൽ സന്തുഷ്ടനും ആയിരുന്നു. ഇഷ്ട്ടം കൂടുമ്പോൾ അല്ലെ പൊസ്സസ്സീവീനസും ഉണ്ടാകുന്നത്.
"ഡാ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"
"എന്താ?"
"ബാത്റൂമിൽ വച്ച് നിനക്ക് എന്നെ തിരിഞ്ഞ് നോക്കണം എന്ന് തോന്നിയിരുന്നോ?"
"ഞാൻ കള്ളം പറയാനോ, സത്യം പറയാനോ?"
"നീ എന്നോട് എന്തായാലും കള്ളം പറയേണ്ട കാര്യം ഇല്ലല്ലോ. അത് കൊണ്ട് സത്യം തന്നെ പറഞ്ഞോ."
"എനിക്കും വികാരങ്ങൾ ഇല്ലേ. തിരിഞ്ഞ് നോക്കണമെന്നൊക്കെ ഉണ്ടായിരുന്നു."
പല്ലവിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
"എന്നിട്ടെന്താ നീ തിരിഞ്ഞ് നോക്കാഞ്ഞത്?"
"തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ നിനക്ക് എന്നിൽ ഉണ്ടായിരുന്ന വിശ്വാസം അവിടെ തീരില്ലായിരുന്നോ. അത് കൊണ്ട് ഞാൻ എന്റെ വികാരത്തെ പിടിച്ച് നിർത്തി."
പല്ലവി കുസൃതി നിറഞ്ഞ മുഖത്തോടെ നിവിന്റെ വയറ്റിൽ കൈ കൊണ്ട് ചുറ്റിപ്പിടിച്ച് അവനോടു ചേർന്നിരുന്നു. എന്നിട്ട് അവളുടെ താടിയെല്ല് അവന്റെ തോളിൽ അമർത്തി. അവളുടെ മുലകൾ പൂർണമായും ഇപ്പോൾ അവന്റെ പിന്നിൽ അമർന്നിരുന്നു.
അവളുടെ ചൂട് നിശ്വാസം അവന്റെ ചെവിയിൽ പതിച്ചു.
"ഇപ്പോൾ നിനക്ക് വികാരം തോന്നുന്നുണ്ടോ?"
അവൻ
💬 Comments
View all comments