0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 2520

വായിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുവാ. നിനക്ക് ഇവനോട് എന്തേലും താല്പര്യം ഉണ്ടേൽ അത് കളഞ്ഞേക്ക്. ഇവന് അങ്ങനെ ഒരു ഇഷ്ടവും നിന്നോടില്ല."
താൻ അയച്ച മെസ്സേജ് എല്ലാം പല്ലവി വായിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ അർച്ചന രൂക്ഷമായി നവീൻ നോക്കി.
നവീൻ പെട്ടെന്ന് തന്നെ ബലമായി പല്ലവിയെ പിടിച്ച് വലിച്ച് അവിടെ നിന്നും നടന്നു.
ആളൊഴിഞ്ഞ ഒരിടം എത്തിയപ്പോൾ നവീൻ അവളോട് ചോദിച്ചു.
"നീ ഇപ്പോൾ എന്താ അവിടെ കാണിച്ച് കൂട്ടിയത്."
അവൾ ദേഷ്യത്തോടെ ചോദിച്ചു.
"എന്താ.. നിനക്ക് അവളെ ഇഷ്ട്ടം ആണോ?.. എങ്കിൽ പറ, ഞാൻ ഇപ്പോൾ തന്നെ അവളോട് പോയി മാപ്പ് ചോദിക്കാം."
നവീൻ അടുത്ത് ഉണ്ടായിരുന്ന സിമെന്റ് ബെഞ്ചിലേക്ക് അവളെ പിടിച്ച് ഇരുത്തി. എന്നിട്ട് അവനും അവളുടെ അടുത്ത് കൂടെ ഇരുന്നു.
ഒരു അഞ്ച് മിനിറ്റോളം രണ്ടുപേരും നിശബ്തരായി ഇരുന്നു. എന്നിട്ട് നവീൻ പല്ലവിയുടെ വലത് കൈയിൽ മുറുകെ പിടിച്ചുകൊണ്ടു വിളിച്ചു.
"പല്ലവി.."
അവൾ ശബ്ദം താഴ്ത്തി ഒന്ന് മൂളി. അവൾ അപ്പോഴും തല താഴ്ത്തി വച്ചേക്കുവായിരുന്നു.
"എന്ത് പറ്റി നിനക്ക്?""ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?"
"എന്താ.. നീ ചോദിക്ക്."
"നിനക്ക് അർച്ചനയോടു പ്രേമം വല്ലോം തോന്നുന്നുണ്ടോ? സത്യമേ പറയാവു."
തെല്ലൊന്ന് ആലോചിച്ച ശേഷം അവൻ പറഞ്ഞു.
"അങ്ങനെ ഒരു ഫീലിംഗ് എനിക്ക് തോന്നിട്ടില്ല."
അവൾ തല ഉയർത്തി.
"പിന്നെ എന്തിനാ നീ അവൾ കൊഞ്ചി കുഴയുമ്പോൾ അതിനൊത്ത് നിൽക്കുന്നത്?"
"ഡി.. അത് ഒരു തമാശക്ക് ഞാൻ.."
അവൻ പറഞ്ഞ് പൂർത്തിയാക്കുന്നെന് മുൻപ് തന്നെ അവൾ ചോദിച്ചു.
"ഞാൻ മുൻപ് ഒരിക്കൽ നിന്നോട് ചോദിച്ച കാര്യം തന്നെ ആണ്. എങ്കിലും ഇപ്പോൾ ഒന്നും കൂടി ചോദിക്കുവാണ്.."
അവൻ എന്താ എന്ന അർഥത്തിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
"ഒരുത്തൻ ഇതേപോലെ എന്നോട് ഇഷ്ട്ടമാണെന്നുള്ള രീതിയിൽ പെരുമാറുന്നു. ഞാനും അവനോട് അതേപോലെ കൊഞ്ചി കൊഴയാൻ നിന്നാൽ നിനക്ക് ഇഷ്ടപ്പെടുമോ?"
നവീൻ ഒന്ന് ആലോചിക്കപോലും ചെയ്യാതെ പറഞ്ഞു.
"ഇഷ്ടപ്പെടില്ല.."
"എനിക്കും അതെ പോസെസ്സിവിനസ്സ് അല്ലേടാ നിന്നോടും ഉള്ളത്.. നീ വേറെ ഏതെങ്കിലും പെണ്ണിനോട് മിണ്ടുന്നതിന് ഞാൻ

💬 Comments

View all comments