Chapter Title : എന്റെ മാത്രം 3 [ ne-na ]
നിന്നോട് അടി കൂടിയിട്ടുണ്ടോ?.. അപ്പോഴെങ്കിലും ഓരോ തവണ ഞാൻ അർച്ചനയുടെ കാര്യത്തിൽ ഇറിറ്റേറ്റ് ആകുമ്പോഴും നിനക്ക് ഒന്ന് ചിന്തിച്ചൂടെ എനിക്ക് എന്ത് കൊണ്ടാ ദേഷ്യം വരുന്നതെന്ന്."
തെറ്റ് മനസിലായ പോലെ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
"ഞാൻ ഒരാളോട് അടുപ്പം കാണിച്ചാലും നിനക്ക് ഇതേ ദേഷ്യം വരും. കാരണം ഞാനും നീയും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പൊസ്സസ്സീവ് ആണ്. അത് വേറെ ഒന്നും കൊണ്ടല്ല നമുക്ക് ഇടയിലെ സ്നേഹം കാരണം ആണ്."
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
"എനിക്കും നിനക്കും ഇടയിൽ ഒരു പെൺകുട്ടി വന്നു കയറിയാൽ നിനക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞ് പോകുമോ എന്നുള്ള പേടി എനിക്ക് ശരിക്കും ഉണ്ട്. കാരണം നീ വന്ന ശേഷം ആണ് ഞാൻ ഒന്ന് സന്തോഷിച്ച് തുടങ്ങിയത്.. നീ ആണ് എന്റെ ഹാപ്പിനെസ്സ്.. അതുകൊണ്ട് തന്നെയാണ് നമുക്ക് ഇടയിൽ ഒരു പെൺകുട്ടി വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതും.
പക്ഷെ... നിനക്ക് ഒരു പെൺകുട്ടിയോട് ആത്മാർഥമായ ഇഷ്ട്ടം തോന്നിയാൽ ഞാൻ ഒരിക്കലും എതിര് നിൽക്കില്ല."
നവീൻ പല്ലവിയുടെ കൈ വെള്ളയിൽ തന്റെ കരം അമർത്തികൊണ്ട് പറഞ്ഞു.
"ഞാൻ അർച്ചനയോടു കാണിക്കുന്ന അടുപ്പം അങ്ങ് നിർത്തിയേക്കാം. അതേപോലെ തന്നെ മറ്റാരോടും ഇങ്ങനെ ഫ്ളാർട്ടിങ്ങിനും പോകില്ല. മതിയോ?"
പല്ലവിയുടെ ചുണ്ടിന്റെ കോണിൽ എവിടയോ ഒരു ചിരി വിടർന്നു.
"ഞാൻ പ്രോമിസ്സ് ഒക്കെ തന്നതല്ലേ. നല്ലപോലെ ഒന്ന് ചിരിക്കടി."
അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയിൽ നുള്ളി.
അപ്പോഴാണ് അമലും സന്ദീപും അവിടേക്ക് വന്നത്.നവീനെ കണ്ടയുടൻ അമൽ ചോദിച്ചു.
"നീ ഇവിടെ ഇരിക്കയായിരുന്നോ.. നിന്നെ തപ്പി ഞങ്ങൾ ഇവിടെ എല്ലാം നടന്നു."
"എന്താടാ?"
സന്ദീപ് പല്ലവിയെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.
"നമ്മൾ രാവിലെ പ്ലാൻ ചെയ്ത കാര്യം.."
"മറന്നിട്ടില്ലെടാ. നമുക്ക് ഇപ്പോൾ തന്നെ പൊയ്ക്കളയാം."
പല്ലവി എന്താ എന്ന അർഥത്തിൽ നവീനെ നോക്കി.
"ഒന്നൂല്ല.. നീ ഉച്ചയ്ക്കങ്ങു ഗ്രൗണ്ടിൽ വന്നാൽ മതി. ഞാൻ അവിടെ ഉണ്ടാകും."
നവീൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവന്മാരോടൊപ്പം നടന്നു.
പല്ലവിയ്ക്ക് കാര്യം ഒന്നും മനസിലായില്ലെങ്കിലും നവീൻ എന്തോ
💬 Comments
View all comments