0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 5.2K

വരാം."
പെട്ടെന്ന് അവരുടെ അടുത്തേക്ക് വേഗതയിൽ നടന്ന് ചെന്ന് കൊണ്ട് പല്ലവി പറഞ്ഞു.
"ഞാൻ അവന്റെ ഫ്രണ്ട് അല്ല. കാമുകി തന്നെ ആണ്. എന്തെ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ?"
നവീനും അർച്ചനയും പെട്ടെന്ന് പല്ലവിയുടെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കി.
പല്ലവി നല്ല ദേഷ്യത്തിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ അവനു മനസിലായി. ദേഷ്യത്താൽ അവളുടെ മുഖം ആകെ ചുവന്നിരുന്നു.
നവീൻ ചുറ്റും ഒന്ന് നോക്കി. ഭാഗ്യം അടുത്തൊന്നും ആരും ഇല്ല.
അവരുടെ അടുത്തെത്തിയ പല്ലവി അർച്ചനയുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു.
"ഇവൻ നിന്നെ ബുള്ളറ്റിൽ എങ്ങും കൊണ്ട് പോകുന്നതും ഇല്ല."
ഒരു നിമിഷം ഞെട്ടി നിന്നുപോയ അർച്ചന ചെറിയ ഒരു ധൈര്യത്തിൽ പല്ലവിയുടെ അടുത്ത് ചോദിച്ചു.
"എന്നെ കൊണ്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നവീനേട്ടൻ അല്ലെ?"
അത് കൂടി കേട്ടപ്പോൾ പല്ലവിയുടെ ദേഷ്യം ഇരട്ടിച്ചു.
"അവൻ അല്ല, ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്."
എന്നിട്ട് അവന്റെ നേർക്ക് നോക്കി ചോദിച്ചു.
"എന്താ.. നിനക്ക് ഇവളെ കൊണ്ട് പോകണോ?"
നവീൻ പല്ലവിയുടെ കൈയിൽ പിടിച്ച് വലിച്ചു.
"നീ ഇങ്ങു വന്നേ.."
പല്ലവി അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അർച്ചനയോടു പറഞ്ഞു.
"നീ ഇവന് അയച്ച എല്ലാ മെസ്സേജുകളും ഞാൻ വായിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുവാ. നിനക്ക് ഇവനോട് എന്തേലും താല്പര്യം ഉണ്ടേൽ അത് കളഞ്ഞേക്ക്. ഇവന് അങ്ങനെ ഒരു ഇഷ്ടവും നിന്നോടില്ല."
താൻ അയച്ച മെസ്സേജ് എല്ലാം പല്ലവി വായിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ അർച്ചന രൂക്ഷമായി നവീൻ നോക്കി.
നവീൻ പെട്ടെന്ന് തന്നെ

💬 Comments

View all comments