Chapter Title : എന്റെ മാത്രം 3 [ ne-na ]
തന്നെ പല്ലവിക്ക് എന്തെന്നില്ലാത്ത ഒരു ഇറിറ്റേഷൻ മനസ്സിൽ പൊന്തി വന്നു.
കൂട്ടുകാരികളോട് ഇപ്പോൾ വരാം എന്നും പറഞ്ഞ് അവൾ പതുക്കെ നവീന്റെ അടുത്തേക്ക് നടന്നു.
നവീനും അർച്ചനയും സംസാരിക്കുന്നത് കേൾക്കാമെന്ന ഒരു അകലത്തിൽ എത്തിയപ്പോൾ അവൾ തൂണിന്റെ സൈഡിലേക്ക് മാറി നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു.
"എന്നാലും ബുള്ളറ്റ് എടുക്കുന്ന കാര്യം ചേട്ടൻ എന്താ എന്നോട് പറയാതിരുന്നത്?"
"ഞാൻ പല്ലവിയോട് പോലും പറഞ്ഞില്ലായിരുന്നു. എല്ലാർക്കും ഒരു സർപ്രൈസ് ആയി വച്ചതാ."
ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ അർച്ചന പറഞ്ഞു.
"ഓഹ്.. എന്ത് പറഞ്ഞാലും ഒരു പല്ലവി.. ഞാൻ എന്റടുത്ത് പറയാഞ്ഞത് എന്താന്നാ ചോദിച്ചേ. അല്ലാതെ മറ്റാരുടെയും കാര്യം അല്ല."
നവീൻ ചിരിയോടെ ചോദിച്ചു.
"ഞാൻ പല്ലവിയുടെ കാര്യം പറയുമ്പോൾ നിനക്ക് എന്താ ഇഷ്ട്ടപെടാത്തെ?"
അതിനു മറുപടി പറയാതെ അവൾ വീണ്ടും ചോദിച്ചു.
"ഇന്നലെ വൈകിട്ട് ഞാൻ മെസ്സേജ് അയച്ചിട്ട് എന്താ മറുപടി ഒന്നും തരാഞ്ഞത്?"
അവൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു."അത് ഞാനും പല്ലവിയും കൂടി വർക്കല ക്ഷേത്രത്തിൽ പോയേക്കുവായിരുന്നു."
അത് കേട്ടതും അർച്ചന ചെറിയൊരു ഈർഷ്യത്തോടെ പറഞ്ഞു.
"വീണ്ടും പല്ലവി.. എവിടെ പോയാലും അതിനെ കൂടെ കൂടെ കൊണ്ട് പോകണം എന്ന് ഉണ്ടോ?"
അർച്ചന ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ നവീൻ പറഞ്ഞു.
"അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.."
"ഫ്രണ്ട് അല്ലെ?.. അല്ലാതെ കാമുകി ഒന്നും അല്ലല്ലോ എല്ലായിടവും ഇങ്ങനെ കൂടെ കൊണ്ട് പോകാൻ.. ഒരു കാര്യം ചെയ്യ്, എന്നെ ഇപ്പോൾ ഒന്ന് ബുള്ളറ്റിൽ കൊണ്ട് പോ. ചിന്നക്കടവരെ ഒന്ന് കറങ്ങിയിട്ട് നമുക്ക് തിരിച്ച്
💬 Comments
View all comments