Chapter Title : എന്റെ മാത്രം 3 [ ne-na ]
"എന്തിനാ പിണങ്ങിയത്?"
"അത്.. ആന്റി...."
അവൻ നിന്ന് തപ്പിത്തടയുന്ന കണ്ട് ചപ്പാത്തി പലക മാറ്റി വച്ചുകൊണ്ട് സുലജ പറഞ്ഞു.
"നീ ധൈര്യമായി പറഞ്ഞോടാ.. അവളെ പോലെ തന്നെ ഞാനും നിന്റെ ഫ്രണ്ട് അല്ല?"
പിന്നെ അവൻ അറച്ചു നിന്നില്ല.
"ആന്റി. ബുള്ളറ്റ് എടുത്തതിന് ഞാൻ കൂട്ടുകാർക്ക് പാർട്ടി നടത്തി ഇന്ന്. അവന്മാർ നിർബന്ധിച്ചപ്പോൾ ഞാനും കുടിച്ചു... അവൾ അത് പൊക്കി."
സുലജ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.
"നിനക്ക് കുടിക്കുന്ന ശീലവും ഉണ്ടോ?.. അവൾ പിണങ്ങിയതിൽ ഒരു കുഴപ്പവും ഇല്ല."
അവൻ വിഷമത്തോടെ പറഞ്ഞു.
"ആന്റി അങ്ങനെ ഞാൻ കുടിക്കാറൊന്നും ഇല്ല. ലാസ്റ്റ് ഒരു ബിയർ കുടിച്ചത് തന്നെ ആറ് മാസം മുൻപാ.. ഇത് അവന്മാർ നിർബന്ധിച്ചപ്പോൾ പറ്റിപ്പോയതാ."
"ഈ ഒരു കാര്യത്തിൽ അവളുടെ ദേഷ്യം പെട്ടെന്ന് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അവളുടെ അച്ഛൻ കുടിച്ചിട്ട് ഇവിടെ കാണിച്ച് കൂട്ടിയിരുന്നതൊന്നും മോന് അറിയാഞ്ഞിട്ടാ.. അതുകൊണ്ട് കുടിക്കുന്നവരെ അവൾക്ക് ഇഷ്ടമേ അല്ല."
നവീൻ ദയനീയതയോടെ പറഞ്ഞു.
"ഞാൻ പോയി അവളുടെ കാല് ഒന്ന് പിടിച്ച് നോക്കട്ടെ. സോൾവ് ആയില്ലെങ്കിൽ ആന്റി കൂടി ഒന്ന് ഹെല്പ് ചെയ്യണം."
"മ്.. നീ പോയി സംസാരിച്ച് നോക്ക്."നവീൻ പല്ലവിയുടെ റൂമിലേക്ക് നടന്നു.
അവൻ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ പല്ലവി കോളേജിൽ ഇട്ടിരുന്ന ചുരിദാറിൽ തന്നെ ബെഡിൽ കിടക്കുകയാണ്. ഡോർ തുറന്ന ശബ്ദം കേട്ട് അവിടേക്ക് നോക്കിയ അവൾ നവീനെ കണ്ടതും തിരിഞ്ഞ് കിടന്നു.
ബെഡിലേക്ക് ഇരുന്ന നവീൻ പല്ലവിയുടെ കൈയിൽ പിടിച്ചു. അവൾ അപ്പോൾ തന്നെ കൈ കുടഞ്ഞ് മാറ്റി.
"പല്ലവി. സോറി.. എന്നോട് ഒന്ന് ക്ഷമിക്ക് നീ."
അവൾ ഒന്നും തന്നെ മിണ്ടിയില്ല.
"അവന്മാർ നിർബന്ധിച്ചപ്പോൾ കുടിച്ച് പോയതാ.. നീ എന്നോട് ഒന്ന് മിണ്ട്.. പ്ളീസ്."
അവൾ തിരിഞ്ഞ് കിടന്ന് അവന്റെ മുഖത്തേക്ക് നോക്കി വിതുമ്പുന്ന സ്വരത്തിൽ ചോദിച്ചു.
"നിനക്ക് ഇഷ്ട്ടം അല്ല എന്ന് പറഞ്ഞ എന്തെങ്കിലും ഒരു കാര്യം ഞാൻ ചെയ്തിട്ടുണ്ടോ?"
"ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകില്ല. "
"എന്നെ ഇനി ഇങ്ങനെ വിഷമിപ്പിക്കുമോ നീ?"
"ഇല്ല.."
പല്ലവി അവനു
💬 Comments
View all comments