0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 2524

ആഗ്രഹിക്കില്ലേ?, അപ്പോൾ അവളുടെ ആ വിശ്വാസം കാത്ത് സൂക്ഷിക്കാൻ കഴിയാതിരുന്നത് ഞാൻ പേടിക്കുക തന്നെ വേണം. സ്നേഹം കൊണ്ടുള്ള പേടി ആണ് ഇത്.. അത് പറഞ്ഞാൽ നിനക്ക് മനസിലാകില്ല."
സന്ദീപ് പിന്നെ ഒന്നും മിണ്ടിയില്ല.
സുലജ പത്രവും നോക്കി ഇരിക്കുമ്പോൾ ആണ് പല്ലവി വീട്ടിലേക്ക് കയറി ചെന്നത്.
"നീ ബസിലാണോ വന്നത്. ബൈക്കിന്റെ ശബ്ദം കേട്ടില്ലല്ലോ."
"ആഹ്.."
"അതെന്തു പറ്റി, അവൻ എവിടെ?"
പല്ലവി ഈർഷ്യത്തോടെ പറഞ്ഞു.
"അവൻ ഇവിടെ എന്ന് എനിക്ക് എങ്ങനെ അറിയാം."
രണ്ടുപേരും കൂടി പിണങ്ങി എന്ന് സുലജയ്ക്ക് മനസിലായി.ചുണ്ടിൽ വന്ന ചിരി ഒളിപ്പിച്ച് കൊണ്ട് സുലജ ചോദിച്ചു.
"രണ്ടും കൂടി അടി കൂടിയോ?"
പല്ലവി ദേഷ്യത്തോടെ പറഞ്ഞു.
"എനിക്ക് ഒന്ന് സമാധാനം തരുമൊ.. വന്ന് കയറിയപ്പോഴേ കുറെ ചോദ്യങ്ങൾ."
അവൾ പടികൾ അമർത്തി ചവിട്ടികൊണ്ട് തന്റെ റൂമിലേക്ക് നടന്നു. അതിനിടയിൽ അവൾ പിറുപിറുത്തു.
"അല്ലേലും ഞാൻ പറയുന്നതെല്ലാം കേൾക്കേണ്ട കാര്യം അവനില്ലല്ലോ. എല്ലാം അവന്റെ ഇഷ്ട്ടം നോക്കി നടന്നിരുന്ന ഞാൻ ഒരു മണ്ടി."
സുലജയുടെ മുഖത്ത് അപ്പോഴും ചിരി മാത്രം ആയിരുന്നു. അവൾക്ക് അറിയാമായിരുന്നു പല്ലവിയ്ക്ക് ഒരു ദിവസത്തിൽ കൂടുതൽ ഒന്നും നവീനോട് മിണ്ടാതിരിക്കാൻ പറ്റില്ലെന്ന്.
വൈകുന്നേരം റൂമിൽ എത്തിയെങ്കിലും നവീൻ പല്ലവിയുടെ വീട്ടിലേക്ക് പോയില്ല. അവൾ നല്ല ദേഷ്യത്തിൽ തന്നെ ആയിരിക്കുമെന്ന് അവനറിയാം. ദേഷ്യം ഒന്ന് കുറയട്ടെ എന്ന് കരുതി അവൻ കാത്തിരുന്നു.
സന്ധ്യ കഴിഞ്ഞ് ഒരു ഏഴു മണിയൊക്കെ ആയപ്പോൾ ആണ് അവൻ പല്ലവിയുടെ വീട്ടിലേക്ക് ചെന്നത്.
മുൻ വാതിൽ തുറന്ന് കിടപ്പുണ്ട്. അവൻ നേരെ അടുക്കളയിലേക്ക് ചെന്നു.
സുലജ ചപ്പാത്തിക്ക് മാവ് പരത്തികൊണ്ടിരിക്കയാണ്.
"സഹായം എന്തേലും വേണോ ആന്റി?"
ഒരു ചിരിയോടെ സുലജ പറഞ്ഞു.
"ഏയ്, പരത്തി കഴിഞ്ഞു ഞാൻ. ഇനി ചുട്ടാൽ മതി."
ഒന്ന് മൂളിയ ശേഷം അവൻ അവിടെ തന്നെ തപ്പി തടഞ്ഞ് നിന്നു.
"എന്താടാ കിടന്ന് വട്ടം കറങ്ങുന്നെ."
"പല്ലവി എവിടെ?"
"കോളേജിൽ നിന്നും വന്നിട്ട് ഇതുവരെ റൂമിൽ നിന്നും പുറത്ത് ഇറങ്ങിയിട്ടില്ല. നിങ്ങൾ തമ്മിൽ പിണങ്ങിയോ?"
അവൻ അതെ എന്ന അർഥത്തിൽ തലയാട്ടി.

💬 Comments

View all comments