0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 2533

വായിൽ നിന്നും ആ വിളി വന്നതും അവന്റെ വയറ്റിൽ ഭാരമുള്ള എന്തോ ഒന്ന് അമർന്നു. കൂടെ കഴുത്തിൽ ഒരു പിടിയും.
"കണ്ണ് തുറക്കാടാ പട്ടി.."
നവീൻ കണ്ണ് തുറന്ന് നോക്കുമ്പോൾ പല്ലവി അവന്റെ ഏറു വശത്തും കാലിട്ട വയറ്റിൽ ഇരിക്കുവാണ്. അവളുടെ കൈ അവന്റെ കഴുത്തിലും.
"കിട്ടുന്ന അവസങ്ങൾ ഒക്കെ അങ്ങ് മുതലാക്കുവാണ് അല്ലേടാ."
ചിരിയോടെ അവൻ പറഞ്ഞു.
"മുഖം അമർത്തിയപ്പോൾ സോഫ്റ്റ് ആയി തോന്നി. അത് നിന്നോട് പറഞ്ഞു. അല്ലാതെ അപ്പോൾ വേറെ ചീത്ത ചിന്ത ഒന്നും ഉണ്ടായില്ല."
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
അത് കണ്ട് അവൻ പറഞ്ഞു.
"സത്യം."അവൾ ചിരിയോടു കൂടി കൈ അവന്റെ കഴുത്തിൽ നിന്നും മാറ്റി.
അവളെ വയറ്റിൽ നിന്നും തള്ളി ബെഡിലേക്ക് ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
"നല്ല ഭാരം ആണല്ലോടി നിനക്ക്."
അവൾ അവന്റെ അടുത്തായി ചിരിച്ചുകൊണ്ട് കിടന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് അവൾ ചുരിദാർ ടോപ് മാത്രം ആണ് ഇട്ടേക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചത്. കാലുകൾ നഗ്നമാണ്.
"പാവാട എടുത്ത് ഇടടി.. ഇനി ഞാൻ വല്ലോം കണ്ടിട്ട് വേണം വീണ്ടും എന്റെ കൊങ്ങക്ക് പിടിക്കാൻ."
അവൾ പുച്ഛത്തോടെ പറഞ്ഞു.
"പാന്റി ഇട്ടിട്ടുണ്ട് ഞാൻ."
"പാന്റി ഞാൻ കണ്ടാൽ കുഴപ്പമില്ലേ അപ്പോൾ."
ചുണ്ടു മലത്തികൊണ്ട് അവൾ പറഞ്ഞു.
"നീ താഴേക്ക് നോക്കാതിരുന്നാൽ മതി."
"നാണം ഇല്ലാത്ത ജന്തു."
കുസൃതി നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു.
"ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നിന്റെ അടുത്ത് മാത്രം എനിക്ക് ഇത്തിരി നാണം കുറവാ."
അവൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
"അർച്ചന നിനക്ക് പിന്നെ മെസ്സേജ് വല്ലോം അയച്ചോ?"
"ഇല്ലടി.."
"നിന്റെ ഫോൺ ഇങ്ങു താ."
നവീൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവൾക്ക് കൊടുത്തു.
പല്ലവി അർച്ചയുടെ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം ചോദിച്ചു.
"ഞാൻ ഇവളെ ബ്ലോക്ക് ചെയ്യട്ടെ."
"ഒടുക്കത്തെ ശത്രുത ആണല്ലോടി നിനക്ക് അവളോട്."
പുച്ഛത്തോടെ അവൾ പറഞ്ഞു.
"ഇവൾ ഇന്ന് എന്നോട് ചോദിച്ച കേട്ടില്ലേ?.. ബുള്ളറ്റിൽ കയറ്റി കറക്കാൻ കൊണ്ട് പോകണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണോന്ന്.. പിന്നെ ഞാൻ

💬 Comments

View all comments