Chapter Title : എന്റെ മാത്രം 3 [ ne-na ]
അല്ലാതെ വേറെ ആരാ അത് തീരുമാനിക്കുന്നെ?"
നവീൻ ചെറു ചിരിയോടെ തൊഴുതോണ്ട് പറഞ്ഞു.
"നീ ബ്ലോക്ക് ചെയ്തേക്ക്. ഈ പ്രശ്നം ഇവിടെ കൊണ്ട് തീരട്ടെ."
പല്ലവി ഒരു ജേതാവിന്റെ ചിരിയോടെ പല്ലവിയെ ബ്ലോക്ക് ചെയ്തിട്ട് മൊബൈൽ അവന്റെയിൽ കൊടുത്തു.
നവീൻ മൊബൈൽ ബെഡിലേക്ക് ഇട്ട് കൈ ഓടിച്ചപ്പോൾ ആണ് എന്തോ ഒന്ന് വിരലിൽ കുടുങ്ങിയത്. അവൻ കൈ ഉയർത്തി. നോക്കുമ്പോൾ പല്ലവിയുടെ പാന്റി.
നവീൻ ചെറു ചിരിയോടെ പല്ലവിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഒരു ജാള്യത മിന്നി മറയുന്നുണ്ട്.
"ഇന്ന് മൊത്തം ഇട്ടതാ.. അത് മൊത്തം അഴുക്കാ. താഴെ ഇടെടാ."
ചെറിയൊരു അപേക്ഷ അവളുടെ സ്വരത്തിൽ നിഴലിച്ചതിനാൽ അവൻ അവളെ കൂടുതൽ കളിയാക്കാൻ നിൽക്കാതെ പാന്റി താഴേക്കിട്ടു.
പെട്ടെന്നാണ് സുലജയുടെ വിളി താഴെ നിന്നും കേട്ടത്.
"രണ്ടിന്റെയും പിണക്കം ഒക്കെ കഴിഞ്ഞെങ്കിൽ കഴിക്കാൻ വന്നേ."
പല്ലവി പെട്ടെന്ന് തന്നെ വിളിച്ച് പറഞ്ഞു.
"ദാ വരുന്നമ്മേ.."
അവൾ പെട്ടെന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് പാവാട കൈയിൽ എടുത്തു.
അപ്പോഴാണ് തന്നെ നോക്കി ഇരിക്കുന്ന നവീൻ അവൾ ശ്രദ്ധിച്ചത്. അവൾ അവനെ നോക്കി പിരികം മുകളിലേക്ക് ഉയർത്തി.അത് കണ്ട് നവീൻ ചിരിയോടെ കണ്ണുകൾ അടച്ചു. പല്ലവിയുടെ മുഖത്തും അപ്പോൾ ചിരി തെളിഞ്ഞു.
അവൾ ടോപ് മുകളിലേക്ക് ഉയർത്തി പാവാട ധരിച്ചു.
"ഇനി കണ്ണ് തുറന്നോ."
കണ്ണ് തുറന്ന അവൻ പറഞ്ഞു.
"ഞാൻ കണ്ണ് നല്ലപോലെ അടച്ചില്ലായിരുന്നു കേട്ടോ."
പുച്ഛത്തോടെ ആയിരുന്നു അവളുടെ മറുപടി.
"ആണോ, എന്നാ ഞാൻ അങ്ങ് സഹിച്ചു."
പല്ലവി ഡോർ തുറന്ന് താഴേക്ക് നടന്നപ്പോൾ പിന്നാലെ നവീനും നടന്നു.
പടികൾ ഇറങ്ങി വരുന്ന അവരെ കണ്ട് സുലജ ചോദിച്ചു.
"നിന്റെ പിണക്കമൊക്കെ മാറിയോടി.. വൈകിട്ട് വന്നപ്പോൾ എന്തായിരുന്നു ദേഷ്യം.. എന്നിട്ട് ഇവൻ വന്ന് ഒന്ന് മിണ്ടിയപ്പോൾ എല്ലാം തീർന്നു."
പല്ലവി ജാള്യതയോടെ ചിരിച്ചു.
ചിരിയോടുകൂടി സുലജ പറഞ്ഞു.
"നിങ്ങൾ ഇത്ര കൂട്ടായിരിക്കാനും ഒന്ന് പിണങ്ങിയാൽ തന്നെ പിണക്കം അധികം നീണ്ടു പോകാതിരിക്കാനും കാരണം എന്താന്ന് അറിയാമോ?"
രണ്ടു പേരും എന്താ എന്നാ അർഥത്തിൽ സുലജയുടെ മുഖത്തേക്ക്
💬 Comments
View all comments