Chapter Title : എന്റെ മാത്രം 3 [ ne-na ]
കേട്ടയുടൻ അഞ്ജലി പറഞ്ഞു.
"ബുള്ളറ്റ് എടുത്തതിന്റെ വക നവീന്റെ ചിലവുണ്ടെന്ന് പ്രവീൺ പറഞ്ഞിരുന്നു. മുഴു പിറ്റാ എല്ലയെണ്ണവും.. അതിന്റെ ബഹളമാണ് ആ കാണുന്നത്."
അപ്പോൾ അതിനാണ് അമലും സന്ദീപും കൂടി നവീനെ കൂട്ടികൊണ്ട് പോയത് എന്ന ചിന്തയിൽ പല്ലവി നവീനെ നോക്കി.
ഇനി അവനും കുടിച്ചിട്ടുണ്ടാകുമോ? കുടിക്കുന്നത് ഇഷ്ടമല്ലെന്ന് ഒരിക്കൽ ഞാൻ സൂചിപ്പിച്ചത് ആണ്, അത് കൊണ്ട് ചിലപ്പോൾ അവന്മാർക്ക് കുപ്പി വാങ്ങി കൊടുത്തിട്ടേ ഉണ്ടാകൂ.. .. ഇങ്ങനെ പലതരം ചിന്തകൾ അവളുടെ മനസ്സിൽ കൂടി കടന്ന് പോയി.
പല്ലവി നവീനെ തന്നെ ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. അവന്റെ പെരുമാറ്റത്തിലും എന്തൊക്കെയോ അസ്വഭാവികതകൾ അവൾക്ക് തോന്നി. പതുക്കെ അവളുടെ മുഖം ഇരുണ്ടു. ദേഷ്യം ഉള്ളിൽ നുരഞ്ഞ് പൊങ്ങി.
അവൾ അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് അഞ്ജലിയോട് പറഞ്ഞു.
"എനിക്ക് നല്ല തലവേദന. ഞാൻ പോകുന്നു."
അവൾ കൂടുതൽ ചോദ്യങ്ങൾ ഒന്നും ഇങ്ങോട്ട് വരാൻ അവസരം ഉണ്ടാക്കാതെ പെട്ടെന്ന് തന്നെ അവിടെ നിന്നും നടന്നു.
പല്ലവി അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് നവീൻ ശ്രദ്ധിച്ചിരുന്നു. പല്ലവി ഇവിടെ പോകുന്നു എന്ന് നവീൻ ആംഗ്യത്തിൽ അഞ്ജലിയോട് ചോദിച്ചു. വീട്ടിൽ പോകുന്നു എന്ന് അഞ്ജലിയും പറഞ്ഞു.
അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പല്ലവിയുടെ അടുത്തേക്ക് ഓടി. അപ്പോഴേക്കും അവൾ ഗ്രൗണ്ടിന് വെളിയിൽ എത്തിയിരുന്നു."പല്ലവി .. നീ ഇത് എവിടെ പോകുവാ?"
നവീന്റെ വിളി കേട്ട് അവൾ തിരിഞ്ഞ് നിന്നു.
അവൻ അടുത്ത് എത്തിയതും അവൾ തന്റെ മുഖം അവന്റെ മുഖത്തേക്ക് അടുപ്പിച്ച് മണപ്പിച്ച് കൊണ്ട് ചോദിച്ചു.
"നീ കുടിച്ചിട്ടുണ്ടോ?"
അവളുടെ ആ ചോദ്യത്തിന്
💬 Comments
View all comments