Chapter Title : എന്റെ മാത്രം 3 [ ne-na ]
കാച്ചി ഉണ്ടാക്കുന്ന എണ്ണ ആണ് തേയ്ക്കുന്നത്."
"ഇന്ന് പീരിയഡ്സ് ആകുമോ?"
"മിക്കവാറും.."
അവൻ കൈ പതുക്കെ നീക്കി വലത് മുലഞെട്ടിനു മുകളിലായി വിരൽ അമർത്താതെ വച്ചു.
"വേദന ഉണ്ടോ?"
"മ്മ്.. ഇപ്പോൾ അവിടെ പിടിക്കേണ്ട നീ."
അവൻ കൈ താഴേക്ക് നീക്കി അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.
"ഐ ലവ് യു.."
അവൾ തല ചരിച്ച് അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് ഒരു ഉമ്മ കൊടുത്ത ശേഷം പറഞ്ഞു.
"ഐ ലവ് യു ടൂ.."
നവീൻ ഒന്ന് ഞെട്ടാതിരുന്നില്ല. പല്ലവിയിൽ നിന്നും ഒരു ഉമ്മ ആദ്യമായി ആണ് കിട്ടുന്നെ. വേറെ ഒന്നും ഉദ്ദേശിച്ചല്ല സ്നേഹം കൂടിയപ്പോൾ സൗഹൃദത്തിന്റെ പുറത്തുള്ളതാണ് ആ ഉമ്മ എന്ന് അവന് അറിയാം.
തിരിച്ച് ഒരു ഉമ്മ അവൾക്ക് കൊടുക്കണം എന്ന് അവനും ഉണ്ട്. പക്ഷെ അത് വേണമോ വേണ്ടയോ എന്നുള്ള ആലോചനയിൽ ആയിരുന്നു അവൻ.
"താ.."
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"എന്ത് തരാൻ.."
ചിരിയോടെ അവൾ പറഞ്ഞു.
"എനിക്ക് ഉമ്മ തരണമോ വേണ്ടയോ എന്നല്ലേ നീ ആലോചിച്ചേ. ആ ഉമ്മ ഇങ്ങു തരാൻ."
അവൻ അത്ഭുതത്തോടെ ചോദിച്ചു.
"നീ എന്റെ മനസും വായിച്ച് തുടങ്ങിയോ ഇപ്പോൾ?"
"നിന്റെ മനസ് ഞാൻ അല്ലേൽ വേറെ ആര് വായിക്കാനാട."അത് പറയുമ്പോൾ അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിക്ക് വരെ പ്രത്യേക ഭംഗി ഉണ്ടായിരുന്നു എന്ന് അവനു തോന്നിപ്പോയി.
പല്ലവിയ്ക്ക് ആദ്യമായി കൊടുക്കുന്ന ചുംബനം. പട പട മിടിക്കുന്ന ഹൃദയത്തോടെ അവൻ ചുണ്ട് അവളുടെ കവിളിൽ അടുപ്പിച്ചു. മൃദുലമായ തണുത്ത കവിൾ. നിറഞ്ഞ മനസോടെ അവൻ ചുണ്ട് അവളുടെ കവിളിൽ നിന്നും വേർപെടുത്തി.
നനുത്ത ശബ്ദത്തിൽ അവൾ പറഞ്ഞു.
"എനിക്ക് ഒരാളിൽ നിന്നും കിട്ടുന്ന ആദ്യത്തെ കിസ്."
"അതും ഞാൻ ആണല്ലേ ആദ്യം."
അവന്റെ തുടയിൽ നഖം അമർത്തികൊണ്ട് അവൾ പറഞ്ഞു.
"ഞാൻ നാട്ടിൽ മൊത്തം എനിക്ക് ആരേലും ഒരു ഉമ്മ താ എന്നും പറഞ്ഞ് നടക്കുകയല്ലായിരുന്നു."
നവീൻ ഒരു ചെറു ചിരിയോടെ അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.
കുറച്ച് നേരം കൂടി അവർ സംസാരിച്ചിരുന്ന ശേഷം പല്ലവി
💬 Comments
View all comments