0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2120

നവീൻ അവളുടെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കി.
പല്ലവി അവർക്കിടയിൽ വന്ന മഞ്ഞ് ഉരുക്കി കളയാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു. എന്തായാലും നവീൻ കണ്ടു. അതിൽ ഇനി ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ കണ്ടത് അവൻ മാത്രം അല്ലെ അതിന് ഇപ്പോൾ എന്താ എന്ന ചിന്ത ആണ് ഈ കുറഞ്ഞ സമയം കൊണ്ട് അവളുടെ മനസ്സിൽ ഉൾതിരിഞ്ഞത്.
ആ ഫോട്ടോ നവീൻ കണ്ടതിൽ തനിക്ക് വിഷമം ഉണ്ടെന്ന് കാണിച്ചാൽ അവൻ കൂടുതൽ മൂഡോഫ് ആകുമെന്ന് പല്ലവിയ്ക്ക് അറിയാമായിരുന്നു. സത്യത്തിൽ ആ ഫോട്ടോ അവൻ കണ്ടതിൽ അവൾക്ക് വിഷമം ഒന്നും തോന്നിയിരുന്നില്ല. ആദ്യം ഒരു ജാള്യത മാത്രം ആണ് ഉണ്ടായത്. ഇപ്പോൾ അതും മാറിയിരുന്നു.
നവീന്റെ തുറിച്ച് നോട്ടം കണ്ട് പല്ലവി പറഞ്ഞു.
"പിന്നല്ലാതെ നിന്റെ ഭാഗ്യം അല്ലെ. ഒരു സുന്ദരി പെണ്ണ് ബ്രാ ഇട്ട് സെക്സി ആയി നിൽക്കുന്ന കിടിലം ഫോട്ടോ കാണാൻ പറ്റില്ലേ."
അത് പറയുമ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ഒളിഞ്ഞിരുന്ന കുസൃതി ചിരി അവന് കാണാമായിരുന്നു.
അവൾ ആ പറഞ്ഞതിൽ നിന്നും ഫോട്ടോ കണ്ടതിൽ പല്ലവിക്ക് പരിഭവം ഒന്നും ഇല്ലെന്ന് അവന് മനസിലായി. അതോട് കൂടി അവന്റെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്ന ഭാരവും ഒഴിഞ്ഞ് മാറി.
"അയ്യടി. ഒരു സെക്സി ഗേൾ വന്നേക്കുന്നു."
"എന്താടാ.. ഫോട്ടോയിൽ എന്നെ കാണാൻ സെക്സി അല്ലായിരുന്നോ?"
അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാതെ സ്വരം ഒന്ന് കടിപ്പിച്ച് അവൻ ചോദിച്ചു.
"നീ എന്താണാ ഇത്തരം ഫോട്ടോ എടുത്ത് മൊബൈലിൽ എടുത്തിടുന്നെ. ആരെങ്കിലും എടുത്ത് കണ്ടിരുന്നെങ്കിലോ?"
നേർത്ത സ്വരത്തിൽ അവൾ പറഞ്ഞു.
"എന്റെ മൊബൈൽ ഞാനും നീയും അല്ലാതെ വേറെ ആര് ലോക്ക് തുറന്ന് നോക്കാനാ."
"ഞാൻ അത് തുറന്നു നോക്കുന്ന സമയത്ത് വേറെ ആരെങ്കിലും എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിലോ.. അവർ അത് കണ്ടിരുന്നെങ്കിലോ?"
സ്വരത്തിലും മുഖത്തും കുറച്ച് ദയനീയത നിറച്ച് അവൾ പറഞ്ഞു.
"സോറി സോറി... ഇനി ഇങ്ങനെ ചെയ്യൂല്ല. ഒന്ന് ക്ഷമിക്ക് നീ ഈ പ്രവിശ്യത്തേക്ക്."
അവളുടെ മുഖഭാവം കണ്ട് അവളെ കൂടുതൽ ഒന്നും പറയാൻ അവന് തോന്നില്ല.

💬 Comments

View all comments