Chapter Title : എന്റെ മാത്രം 4 [ ne-na ]
വച്ചിരിക്കുന്നതിനാൽ മുഖം കാണാൻ അവൾക്ക് കഴിഞ്ഞില്ല.
പല്ലവി ബെഡിൽ എഴുന്നേറ്റിരുന്നു.
"ഡാ.. ഇങ്ങോട്ട് നോക്കെടാ.. ഞാൻ ചുമ്മാ പറഞ്ഞതാണ്."
അവൻ മനസ്സിൽ ചിന്തിച്ചു പോയി.
'ഈശ്വര ഇവൾ ഇത്ര പാവം ആയി പോയല്ലോ. ഒരു നിമിഷം ഞാൻ ഒന്ന് മിണ്ടാതെ ഇരുന്നപ്പോൾ അവൾ പറഞ്ഞ വാക്കുകൾ എന്നെ വിഷമിപ്പിച്ചു എന്നും വിചാരിച്ച് ഞാൻ ഇത്രേം നേരം അവളെ വിഷമിപ്പിച്ചതും മറന്ന് ഓടി വരുന്നു.'
ഒരു ചിരിയോടെ അവൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
"എന്നെ കൊണ്ട് മിണ്ടിക്കാൻ മനഃപൂർവം മിണ്ടാതിരുന്നതാണല്ലേ. വീണ്ടും എന്നെ പറ്റിച്ചു."
"അതൊക്കെ ശരി തന്നെ, പക്ഷെ എന്നോട് നിന്നെ തൊട്ടു പോകരുത് എന്ന് പറഞ്ഞില്ലേ. അത് എനിക്ക് വിഷമം ആയി. അതോണ്ട് ഞാൻ ഇനി നിന്നെ തൊടില്ല."
"നീ എന്നെ തൊടില്ലേടാ?"
"ഇല്ല.."
"എനിക്ക് ഇന്ന് പീരിയഡ്സ് ആകും.. അപ്പോൾ ആരാ എനിക്ക് വയർ തടവി തരുന്നേ."
തെല്ലൊരു നിമിഷം നവീൻ അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ എന്തോ ആലോചിച്ചിട്ടെന്നവണ്ണം പറഞ്ഞു.
"അയ്യടി.. രണ്ടു ആഴ്ച മുൻപ് നിനക്ക് പീരിയഡ്സ് ആയതേ ഉള്ളു."
പല്ലവിയുടെ മുഖത്ത് ചിരി പടർന്നു.
"എന്റെ പീരിയഡ്സിന്റെ കാര്യത്തിൽ എന്നെക്കാട്ടിലും കൃത്യാ കണക്ക് കൂട്ടൽ നിനക്കാണല്ലോ."
അപ്പോഴാണ് അവൾ രണ്ടു ഡോറും അടച്ചിട്ടില്ലെന്ന് ശ്രദ്ധിച്ചത്. അമ്മ വല്ലോം സംസാരം കേട്ട് കാണുമോ എന്ന ചിന്തയിൽ അവൾ പെട്ടെന്ന് പോയി രണ്ടു ഡോറുകളും അടച്ചിട്ടു. എന്നിട്ട് തിരികെ വന്ന് ബെഡിൽ കാലുകൾ വെളിയിലേക്ക് ഇട്ട് ഇരുന്ന നവീന്റെ കാലുകൾ പിടിച്ചകറ്റി കാലുകൾക്ക് ഇടയിലേക്കായി ഇരുന്നു.
അവൾ താഴേക്ക് നിരങ്ങി വീഴാതിരിക്കാൻ സപ്പോർട്ടിനായി അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് കൊണ്ട് ചോദിച്ചു.
"ഇത്രേം സ്ഥലം ഈ ബെഡിൽ കിടന്നിട്ട് നിനക്ക് എന്റെ കാലിന്റെ ഇടയിൽ തന്നെ ഇരിക്കണം അല്ലെ?"
"നിന്നെ കൊണ്ട് എന്നെ തൊടിക്കാനുള്ള ഒരു ട്രിക് അല്ലെ ഇത്. ഇപ്പോൾ കണ്ടോ എന്നെയും ചുറ്റിപ്പിടിച്ച് ഇരിക്കുന്നത്."
അത് കേട്ട് അവൻ ചിരിച്ചപ്പോൾ അവൾ പറഞ്ഞു.
"ഞാൻ എന്തോ ഒന്ന് പറഞ്ഞപ്പോൾ എന്നെ തൊടില്ലെന്നു വാശി. അപ്പോൾ എന്നെ
💬 Comments
View all comments