0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2135

അല്ലെ അത്."
"എന്ന നമുക്ക് ആറ്റിങ്ങൽ വരെ പോയിട്ട് തിരിച്ച് വരം."
"ഹാ.. ഓക്കേ."
ചെറിയ തണുപ്പ് ഉള്ളതുകൊണ്ട് നവീൻ സാവധാനം ആണ് ബുള്ളെറ്റ് ഓടിച്ചത്. പല്ലവി അവനെ ഇറുകെ കെട്ടിപ്പിടിച്ച് ഇരുന്നു.
"തണുക്കുന്നുണ്ടോടി നിനക്ക്?"
"ചെറിയ തണുപ്പുണ്ട്. പക്ഷെ നല്ല രസമുണ്ട് ഈ തണുപ്പത്ത് ഇങ്ങനെ പോകാൻ."
ചെറു ചിരിയോടെ അവൻ പറഞ്ഞു.
"ഓരോരോ വട്ടുകൾ."
അവന്റെ തോളിൽ നഖം കൊണ്ട് കോറി വരച്ച് കൊണ്ട് അവൾ പറഞ്ഞു.
"തോന്നുമ്പോൾ തോന്നുമ്പോൾ എവിടേക്കും പോകാൻ പറ്റുന്ന നിനക്ക് ഇതിന്റെ ഫീലിംഗ് പറഞ്ഞാൽ മനസിലാകില്ല."
"എനിക്കും ചില ഫീലിംഗ് ഒക്കെ ഇപ്പോൾ തോന്നുന്നുണ്ട്."
ഒരു ചിരിയോടെ അവൾ പറഞ്ഞു.
"കണ്ടോ നീയും ഇപ്പോൾ എൻജോയ് ചെയ്തു തുടങ്ങിയത്."
"നീ ഉദ്ദേശിക്കുന്ന ഫീലിംഗ് അല്ല ഇത്.."
അവൾ ആകാംഷയോടെ ചോദിച്ചു.
"പിന്നേ?"
തമാശ നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
"സോഫ്റ്റ് ആയ എന്തോ രണ്ടു സാധനങ്ങൾ എന്റെ മുതുകിൽ അമർന്നിരിക്കുന്നെന്റ ഫീലിംഗ്."
അവന്റെ തോളിൽ നുള്ളികൊണ്ട് പല്ലവി അവനിൽ നിന്നും അകന്ന് മാറി.
"നീയങ്ങനെ ഇപ്പോൾ ആ ഫീലിംഗ് അനുഭവിക്കേണ്ട."
"ശോ.. ചേർന്നിരിക്കടി, നീ ചേർന്നിരിക്കുമ്പോൾ എനിക്ക് തണുപ്പ് അറിയില്ല."
അവൾ പാറി പറക്കുന്ന മുടി ഒതുക്കികൊണ്ട് പറഞ്ഞു.
"ഇത്തിരി തണുപ്പിന്റെ ഫീലിംഗ് നീ അനുഭവിക്ക്."
അവൻ ഈണത്തിൽ നീട്ടി വിളിച്ചു.
"പല്ലവി...."
അവന്റെ ആ വിളി കേട്ടപ്പോൾ അവൾ ചിരിച്ച് കൊണ്ട് അവനെ വീണ്ടും കെട്ടിപ്പിടിച്ചു.
രാത്രി ആയതിനാൽ വണ്ടികൾ നന്നേ കുറവായിരുന്നു. അത് കൊണ്ട് തന്നെ പതുക്കെ ബൈക്ക് ഓടിച്ച് പോകുവാൻ നവീനും നല്ല രസം തോന്നി. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലാക്കി അവർ പതുക്കെ പോകുമ്പോൾ പല്ലവി രാത്രിയുടെ തണുപ്പും നിലാവും എല്ലാം ആസ്വദിക്കുകയായിരുന്നു.
"നിന്നെ കിട്ടിയില്ലായിരുന്നേൽ ഞാൻ എന്തൊക്കെ കാര്യങ്ങൾ ലൈഫിൽ മിസ് ചെയ്തേനെ അല്ലെ?"
അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അവന്റെ ചെവിയിൽ ചുണ്ടു ചേർത്ത് അവൾ ചോദിച്ചു.
"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രേ പറയാവു."
"എന്താ നീ ചോദിക്ക്."
"ഞാൻ ഇങ്ങനെ എപ്പോഴും നിന്റെ

💬 Comments

View all comments