0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2136

കൂടെ നടക്കുന്നതും എന്റെ പൊസ്സസ്സീവിനെസ്സും കാരണം നിനക്ക് ആരെയും പ്രേമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എപ്പോഴെങ്കിലും ഫീൽ ചെയ്തിട്ടുണ്ടോ?"
"എന്തെ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം?"
"എന്തോ.. പെട്ടെന്ന് ചോദിക്കണമെന്ന് തോന്നി."
"എനിക്ക് അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. ചിലപ്പോൾ നീ എനിക്ക് നൽകുന്ന സ്നേഹവും കെയറിങ്ങും നിന്റെ കാര്യത്തിൽ എനിക്ക് നൽകുന്ന സ്വതന്ത്രവും ഒക്കെ കാരണം ആകാം."
ഒന്ന് നിർത്തിയ ശേഷം അവൻ പറഞ്ഞു.
"പിന്നേ നീ ഇങ്ങനെ കൂടെ നടക്കുന്നത് വേറെ ഒരു രീതിയിൽ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്."
"എന്ത് രീതിയിൽ?"
"അത് പറഞ്ഞാൽ നീ ചിലപ്പോൾ അങ്ങ് പൊങ്ങി പോകും. അതോണ്ട് പറയുന്നല്ല."
അത് കേട്ടപ്പോൾ അവളിൽ ആകാംഷ ഉണർന്നു.
"എങ്കിൽ എനിക്ക് അറിഞ്ഞേ പറ്റു. പറയടാ."
ചിരിയോടെ നവീൻ പറഞ്ഞു.
"ഇല്ല, പറയില്ല."
"നിന്റെ തോളിൽ കടി കിട്ടണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ."
അവൾ കടിക്കുമെന്ന് പറഞ്ഞാൽ കടിച്ചിരിക്കും എന്ന് അവന് അറിയാം.
"ഓക്കേ ഓക്കേ. ഞാൻ പറയാം."
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചിരി വിടർന്നു.
"നീ സുന്ദരി ആണെന്നൊക്കെ ഞാൻ ഇടയ്ക്ക് പറയാറില്ലേ?"
"അഹ്, അതിന്?"
"അത് ഞാൻ ചുമ്മാ പറയുന്നതൊന്നും അല്ല. നമ്മുടെ കോളേജിൽ തന്നെ ഏറ്റവും സുന്ദരി നീ തന്നാണ്."
അത് കേട്ടപ്പോൾ അവളുടെ കവിളുകൾ ചുവന്നു.
"അപ്പോൾ ഇത്രേം സുന്ദരിയായ ഒരു പെണ്ണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത് പലരിലും അസൂയ ഉണ്ടാക്കുന്നുണ്ട്. ആ അസൂയ ആണ് ഞാൻ എൻജോയ് ചെയ്യുന്നത്."
"കൊള്ളാല്ലോടാ നീ.."
"സന്ദീപിനാണ് ഏറ്റവും കൂടുതൽ അസൂയ എന്നാണ് എനിക്ക് തോന്നിട്ടുള്ളത്. എപ്പോഴും നീ പറയുന്നത് കേട്ട് നടക്കുന്ന ഒരുത്തനാണ് ഞാൻ എന്നും പറഞ്ഞ് അവൻ എന്നെ ചൊറിയാറുണ്ട്."
"ഓഹോ. എങ്കിൽ അവന്റെ അസൂയ ഞാൻ ഇനി കൂട്ടും. നോക്കിക്കോ."
അത് കേട്ട് അവൻ ചിരിച്ചു.
പിന്നും അവർ ഓരോന്ന് സംസാരിച്ച് സംസാരിച്ച് ആറ്റിങ്ങൽ എത്തിയപ്പോൾ നവീൻ ചോദിച്ചു.
"നമുക്ക് ഓരോ കട്ടൻ കുടിച്ചാലോ?"
ഈ തണുപ്പത് അത് നല്ലൊരു ആശയം ആണെന്ന് അവൾക്കും തോന്നി.
പല്ലവിയുടെ സമ്മതം കിട്ടിയപ്പോൾ നവീൻ ഒരു ചായക്കടയിലേക്ക് ബൈക്ക്

💬 Comments

View all comments