Chapter Title : എന്റെ മാത്രം 4 [ ne-na ]
ഒതുക്കി.
കുറച്ച് പ്രായം ആയ ഒരു ഒരാളായിരുന്നു അവിടെ ചായ ഒഴിക്കാൻ നിന്നിരുന്നേ. നവീൻ അയാളോട് രണ്ടു കട്ടൻ എടുക്കാൻ പറഞ്ഞിട്ട് ഒഴിഞ്ഞ് കിടന്ന ബെഞ്ചിലേക്ക് ഇരുന്നു. പല്ലവിയും അവന്റെ അടുത്തായി വന്ന് ഇരുന്നു.
വേറെ ആരും തന്നെ ചായ കുടിക്കാനായി അവിടെ ഉണ്ടായിരുന്നില്ല.
"നിനക്ക് കഴിക്കാൻ എന്തേലും വേണോ?"
അവന്റെ ചോദ്യം കേട്ട് അവൾ പറഞ്ഞു.
"വേണ്ടടാ.. കല്യാണ വീട്ടീന്ന് കഴിച്ചത് തന്നെ ഇതുവരെ ദഹിച്ചിട്ടില്ല."
"അഹ്.. എന്നാ വേണ്ട."
"ദാ, കട്ടൻ.."
കടക്കാരൻ പറഞ്ഞത് കേട്ട് നവീൻ എഴുന്നേറ്റ് ചെന്ന് രണ്ടു കട്ടനും എടുത്ത് തിരികെ വന്നു. ഒരു കട്ടൻ അവളുടെ കൈയിൽ കൊടുത്ത് അവളുടെ അരികിലായി തന്നെ ഇരുന്നു.
നല്ല ചൂട് കട്ടൻ ആയതിനാൽ പല്ലവി ഊതി ഊതി കുടിച്ച് തുടങ്ങി. കട്ടൻ ഉള്ളിൽ എത്തിയപ്പോൾ രണ്ടു പേർക്കും തണുപ്പിൽ നിന്നും ഒരു ആശ്വാസം കിട്ടി തുടങ്ങി.
കട്ടൻ കുടിച്ച് കഴിഞ്ഞ നവീൻ പൈസ കൊടുത്ത് കഴിഞ്ഞ് പല്ലവിയോട് ചോദിച്ചു.
"ഇനി തിരിച്ച് വീട്ടിൽ പോകയല്ലേ?"
ചെറു ചിരിയോടെ അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി.
രണ്ടു പേരും നടന്ന് ബുള്ളെറ്റിനരികിൽ എത്തിയപ്പോൾ നവീൻ പല്ലവിയുടെ നേരെ ചാവി നീട്ടി.
അവൾ എന്താ എന്നർത്ഥത്തിൽ അവനെ നോക്കി.
"നീയാ ഇവിടന്ന് ഓടിക്കാൻ പോണെ."
"പോടാ.. ഈ രാത്രി ഇനി എവിടേലും പോയി വീഴാത്തെന്റെ കുറവ് ഉള്ളു."
"രാത്രി ഓടിക്കനാടി സുഖം. നോക്ക് വണ്ടികൾ ഒന്നും ഇല്ല റോഡിൽ."
എന്നാലും വേണ്ട എന്നർത്ഥത്തിൽ അവൾ നവീനെ നോക്കി.
"നീ ഇതിനു മുൻപ് ഇത് നല്ലപോലെ ഓടിച്ചിട്ടുള്ളതല്ലേ, പിന്നെന്താ?"
"എന്നാലും ഒരു പേടിയാടാ ഇത് ഓടിക്കുമ്പോൾ മനസ്സിൽ."
നവീൻ അവളുടെ കൈ വെള്ളയിൽ ചാവി വച്ച് കൊടുത്തുകൊണ്ട് പറഞ്ഞു.
"ഓടിച്ച് വരുമ്പോഴേ മനസിലെ ആ പേടി മാറു. ഞാൻ കൂടെ തന്നെ ഇല്ലേ."
അവൾ പിന്നെ എതിർത്ത് ഒന്നും പറയാൻ പോയില്ല. ചുരിദാർ ടോപ് ഒതുക്കി ബുള്ളറ്റിൽ കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്തപ്പോൾ നവീൻ അവളുടെ പിന്നിലായി കയറി.
"പേടിക്കാതെ പതുക്കെ ഓടിച്ചാൽ മതി."
അവന്റെ വാക്ക്
💬 Comments
View all comments