Chapter Title : എന്റെ മാത്രം 4 [ ne-na ]
കേട്ട് തല കുലുക്കി അവൾ ഗിയര് മാറി പതുക്കെ ഓടിച്ചു തുടങ്ങി.
അവൻ കൂടുതൽ ഓരോന്ന് പറഞ്ഞ് അവളെ ടെൻഷൻ ആക്കാതെ അവളുടെ തോളിൽ കൈ വച്ച് മിണ്ടാതെ തന്നെ പിറകിൽ ഇരുന്നു.
ആദ്യം വളരെ സാവധാനം ഓടിച്ച് കൊണ്ടിരുന്ന അവൾ പതുക്കെ സ്പീഡ് കൂട്ടി തുടങ്ങിയപ്പോൾ നവീന് മനസിലായി അവളുടെ മനസിലെ ഭയം വിട്ടു മാറി തുടങ്ങിയെന്ന്.
പതുക്കെ അവളുടെ വയറിൽ ചുറ്റി പിടിച്ച് അവളുടെ തോളിൽ മുഖമവർത്തി വച്ച് അവൻ ചോദിച്ചു.
"ഇപ്പോൾ പേടി മാറിയോ?"
ചെറു ചിരിയോടെ അവൾ പറഞ്ഞു.
"ഏകദേശം.."
"എങ്കിൽ മൊത്തം പേടിയും മാറിട്ട് നമുക്ക് വീട്ടിൽ കയറിയാൽ മതി."
ഒരു ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി.
ചെറുകാറ്റിൽ അവളുടെ മുടി പാറി അവന്റെ മുഖത്ത് വീഴുന്നുണ്ടായിരുന്നു. മുഖത്ത് തലോടി പോകുന്ന മുടിയുടെ ഇക്കിളിപെടുത്താൽ അവന് ഒരു രസമായി തോന്നി.
"ഈ മുടി എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടാണോ വേറെ ഒന്നും ചെയ്യാതെ തുഞ്ച് മാത്രം വെട്ടി ഇട്ടു നടക്കുന്നത്."
"വേണമെങ്കിൽ അങ്ങനെയും പറയാം... നീ വേറെ ഒന്നും മുടിയിൽ ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ട് ഞാൻ മുടിയിൽ എന്തെങ്കിലും ചെയ്യുന്നതിനെ പറ്റി പിന്നെ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം."
ഒന്ന് ചിരിച്ച ശേഷം അവൻ ചോദിച്ചു.
"ഈ നൈറ്റ് റൈഡ് പോലെ വേറെ എന്തെങ്കിലും വട്ടുകൾ ഇനി ഉണ്ടോ?"
"തല്ക്കാലം ഇല്ല. പക്ഷെ എന്തെങ്കിലും ഉണ്ടായിക്കൂടെന്നും ഇല്ല... അങ്ങനെ എന്തെങ്കിലും ആഗ്രഹം ഉണ്ടായാൽ സാധിച്ച് തരാനല്ലേ നീ എന്റെ കൂടെ ഉള്ളത്."
അവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
"തന്ന തന്ന.."
"എന്താടാ സ്വരത്തിൽ ഒരു കളിയാക്കൽ. നീ എനിക്ക് എന്റെ ആഗ്രഹങ്ങൾ സാധിച്ച് തരില്ലേ?"
"തന്നൊള്ളാമേ.."
ഒരു ചെറു ചിരിയോടെ അവൾ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി. അവൻ അവളുടെ വയറിൽ മേലുള്ള ചുറ്റിപ്പിടുത്തം ഒന്നുകൂടി മുറുക്കി ചേർന്നിരുന്നു.
വീടിന് കുറച്ച് മുൻപായി ബുള്ളെറ്റ് നിർത്തി അവർ തള്ളിക്കൊണ്ട് മുറ്റത്തേക്ക് കൊണ്ട് വച്ചു.
പല്ലവിയുടേന്ന് ചാവി വാങ്ങി കൊണ്ട് അവൻ പറഞ്ഞു.
"ശബ്ദം ഒന്നും ഉണ്ടാക്കാതെ റൂമിൽ പോയി കയറണം."
💬 Comments
View all comments