0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2143

പല്ലവി അവന്റെ മുഖത്തേക്ക് തന്നെ നോക്കി. എന്തോ വലിയൊരു കാര്യം സാധിച്ച സന്തോഷം ആയിരുന്നു അവളുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നത്.
വീട്ടിലേക്ക് നടക്കാൻ തുനിഞ്ഞ ശേഷം പെട്ടെന്ന് തിരിഞ്ഞ് നവീനെ ഇറുക്കെ കെട്ടിപ്പിടിച്ച് കൊണ്ട് അവന്റെ ചെവിയിൽ അവൾ പറഞ്ഞു.
"താങ്ക്സ്.."
നവീനിൽ നിന്നും സാവധാനം അകന്ന അവൾ അവന് ഒരു പുഞ്ചിരി സമ്മാനിച്ച് വീടിനകത്തേക്ക് നടന്നു.
.
.
രാവിലെ കല്യാണത്തിന് പോകാനായി റെഡി ആയി പല്ലവിയുടെ വീട്ടിൽ എത്തിയ നവീൻ നേരെ അടുക്കളയിലേക്കാണ് പോയത്.
"ആന്റി.. എന്താ ഇന്ന് കാപ്പി?"
പാത്രം കഴുകുവായിരുന്ന സുലജ പറഞ്ഞു.
"ദോശയും ചമ്മന്തിയും."
"അവൾ ഒരുങ്ങിയോ?"
"എവിടെ... കുളിക്കുന്നെ ഉള്ളെന്ന തോന്നുന്നേ."
കഴുകിയ പാത്രം വെള്ളം കുടഞ്ഞ് വെച്ചുകൊണ്ട് സുലജ കൂടെ തന്നെ പറഞ്ഞു.
"ഇന്ന് അവൾ എഴുന്നേൽക്കാനും ലേറ്റ് ആയി. എട്ടു മണി ആയപോഴാ എഴുന്നേറ്റ് താഴേക്ക് വന്നത്."
നവീൻ ശബ്ദം താഴ്ത്തി പിറുപിറുത്തു.
"രാത്രി എന്റെ ഉറക്കം കളഞ്ഞിട്ട് അലവലാതി വന്ന് പോത്തുപോലെ കിടന്നുറങ്ങി."
നവീൻ പറഞ്ഞത് വ്യക്തമാകാഞ്ഞതിനാൽ സുലജ ചോദിച്ചു.
"എന്താടാ പറഞ്ഞെ?"
"ഒന്നുമില്ല ആന്റി. ഞാൻ പോയി അവൾ റെഡി ആയോ എന്നൊന്ന് നോക്കട്ടെ."
നവീൻ പല്ലവിയുടെ റൂമിലേക്ക് നടന്നു.
അവൻ ചെല്ലുമ്പോൾ അവളുടെ റൂമിന്റെ ഡോർ അടച്ചിട്ടിരിക്കുവാണ്. എപ്പോൾ വേണമെങ്കിലും അനുവാദം കൂടാതെ അവളുടെ റൂമിലേക്ക് കയറാനുള്ള അവകാശം നവീന് പല്ലവി നല്കിയിട്ടുള്ളതിനാൽ അവൻ ഡോർ തള്ളി നോക്കി. ലോക്ക് ഇട്ടിട്ടില്ലാത്തതിനാൽ ഡോർ തുറന്നു.
അവൻ അകത്തേക്ക് കയറി നോക്കുമ്പോൾ പല്ലവിയെ കാണാൻ ഇല്ല. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നതും ഇല്ല.
"പല്ലവി.."
അവന്റെ ആ വിളിയുടെ മറുപടി ബാത്റൂമിൽ നിന്നാണ് കിട്ടിയത്.
"ഞാൻ തല തോർത്തുവാ. ഇപ്പോൾ ഇറങ്ങും.. നീ അവിടെ ഇരിക്ക്."
നവീൻ ഡോർ ചാരി ബെഡിലേക്ക് പോയി ഇരുന്നു.
ബെഡിൽ അവളുടെ മൊബൈൽ കിടക്കുന്നത് കണ്ട് ഇന്നലെ കണ്ട ഫോട്ടോ ഓർത്ത് അവന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.
അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് പല്ലവി പുറത്തേക്ക് ഇറങ്ങി. തലയിൽ ഒരു തോർത്ത് ചുറ്റി

💬 Comments

View all comments