Chapter Title : എന്റെ മാത്രം 4 [ ne-na ]
ഉറങ്ങി അല്ലെ. ഞാൻ മണ്ടൻ രാവിലെ തന്നെ കുളിച്ച് റെഡി ആയി വന്നു."
"ആ നീ മണ്ടൻ തന്നാ.. കല്യാണം പതിനൊന്ന് മണിക്കാണ്. അതിന് ഇപ്പോഴേ അവിടെ പോകേണ്ട കാര്യം ഇല്ലല്ലോ. നമ്മൾ ഒരു പത്തരയ്ക്ക് അവിടെ എത്തിയാൽ മതി."
പുച്ഛത്തോടെ അവൻ പറഞ്ഞു.
"ഓഹ്.. നീ ഒരു ബുദ്ധിമതി"
അപ്പോഴേക്കും പല്ലവി ടവൽ ഊരി മാറ്റി പാന്റി ധരിച്ചിരുന്നു. ടവൽ എടുത്ത് ദേഹത്ത് വീണ്ടും ചുറ്റികൊണ്ട് അവൾ പറഞ്ഞു.
"ഇനി കണ്ണ് തുറന്നോ.."
നവീൻ എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ മേശയുടെ അടുത്തേക്ക് നടക്കുന്ന പല്ലവിയെ ആണ് കാണുന്നത്. മഞ്ഞ ബ്രായുടെ വള്ളി തോളിൽ കിടക്കുന്നത് കാണാം.
അവൾ മേശപ്പുറത്ത് ഇരുന്ന ലോഷൻ എടുത്ത് കൈയിൽ തേച്ച് തുടങ്ങി.
"നിന്റെ ഒരുക്കം ഇത്തിരി അപാരം ആണ് കേട്ടോ.. സമയം എത്ര എടുക്കുന്നുണ്ട് എന്ന് അറിയാമോ?.. ലോഷൻ, പൌഡർ, കമ്മൽ, കണ്മഷി.. ചപ്പു ചവറുകൾ."
പല്ലവിയുടെ ചുണ്ടിൽ ഒരു പുച്ഛ ഭാവം തെളിഞ്ഞു.
"സുന്ദരി ആയി നടക്കണമെങ്കിൽ ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. ഞാൻ കൂടെ നടക്കുന്നതിൽ നീ അഹങ്കരിക്കുന്നുണ്ടെന്ന് ഇന്നലെ കൂടി പറഞ്ഞത് ഓര്മ ഉണ്ടല്ലോ."
നവീൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
"ഈശ്വര.. ഇന്നലെ കഷ്ടകാലത്തിന് അത് പറഞ്ഞും പോയി ഇനി അതിന്റെ പൊങ്ങൽ എത്ര നാൾ സഹിക്കേണ്ടി വരുമോ എന്തോ."
ഒന്ന് ചിരിച്ച ശേഷം അവൾ പറഞ്ഞു.
"മോൻ എന്റെ സീനും പിടിച്ച് ഇരിക്കാതെ എനിക്കിടാനുള്ള ഡ്രസ്സ് എടുത്ത് വച്ചേ."
നവീൻ ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
"എല്ലാം മറച്ച് വച്ചിട്ട് എന്ത് സീൻ പിടിക്കാനാണ്."
"പോടാ പട്ടി തെണ്ടി നാറി.."
അവളുടെ ചീത്തയും കേട്ട് ഒരു ചിരിയോടെ അവൻ കബോർഡ് പോയി തുറന്നു.
അവൻ അതിൽ മൊത്തത്തിൽ കണ്ണോടിച്ച് തലേന്ന് പറഞ്ഞിരുന്ന വൈറ്റ് ടോപ്പും, റോസ് കളർ പാവാടയും കണ്ടു പിടിച്ച് അത് കൈയിൽ എടുത്തു. എന്നിട്ട് മറ്റൊരു കബോർഡ് തുറന്ന് അതിൽ നിന്നും ഒരു ഷിമ്മി കൂടി എടുത്തു കൊണ്ട് പോയി ബെഡിൽ വച്ചു.
"നീ റെഡി ആയി
💬 Comments
View all comments