Chapter Title : എന്റെ മാത്രം 4 [ ne-na ]
നിലാവും എല്ലാം ആസ്വദിക്കുകയായിരുന്നു.
"നിന്നെ കിട്ടിയില്ലായിരുന്നേൽ ഞാൻ എന്തൊക്കെ കാര്യങ്ങൾ ലൈഫിൽ മിസ് ചെയ്തേനെ അല്ലെ?"
അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അവന്റെ ചെവിയിൽ ചുണ്ടു ചേർത്ത് അവൾ ചോദിച്ചു.
"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രേ പറയാവു."
"എന്താ നീ ചോദിക്ക്."
"ഞാൻ ഇങ്ങനെ എപ്പോഴും നിന്റെ കൂടെ നടക്കുന്നതും എന്റെ പൊസ്സസ്സീവിനെസ്സും കാരണം നിനക്ക് ആരെയും പ്രേമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എപ്പോഴെങ്കിലും ഫീൽ ചെയ്തിട്ടുണ്ടോ?"
"എന്തെ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം?"
"എന്തോ.. പെട്ടെന്ന് ചോദിക്കണമെന്ന് തോന്നി."
"എനിക്ക് അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. ചിലപ്പോൾ നീ എനിക്ക് നൽകുന്ന സ്നേഹവും കെയറിങ്ങും നിന്റെ കാര്യത്തിൽ എനിക്ക് നൽകുന്ന സ്വതന്ത്രവും ഒക്കെ കാരണം ആകാം."
ഒന്ന് നിർത്തിയ ശേഷം അവൻ പറഞ്ഞു.
"പിന്നേ നീ ഇങ്ങനെ കൂടെ നടക്കുന്നത് വേറെ ഒരു രീതിയിൽ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്."
"എന്ത് രീതിയിൽ?"
"അത് പറഞ്ഞാൽ നീ ചിലപ്പോൾ അങ്ങ് പൊങ്ങി പോകും. അതോണ്ട് പറയുന്നല്ല."
അത് കേട്ടപ്പോൾ അവളിൽ ആകാംഷ ഉണർന്നു.
"എങ്കിൽ എനിക്ക് അറിഞ്ഞേ പറ്റു. പറയടാ."
ചിരിയോടെ നവീൻ പറഞ്ഞു.
"ഇല്ല, പറയില്ല."
"നിന്റെ തോളിൽ കടി കിട്ടണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ."
അവൾ കടിക്കുമെന്ന് പറഞ്ഞാൽ കടിച്ചിരിക്കും എന്ന് അവന് അറിയാം.
"ഓക്കേ ഓക്കേ. ഞാൻ പറയാം."
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചിരി വിടർന്നു.
"നീ സുന്ദരി ആണെന്നൊക്കെ ഞാൻ ഇടയ്ക്ക് പറയാറില്ലേ?"
"അഹ്, അതിന്?"
"അത് ഞാൻ ചുമ്മാ പറയുന്നതൊന്നും അല്ല. നമ്മുടെ
💬 Comments
View all comments