Chapter Title : എന്റെ മാത്രം 4 [ ne-na ]
കാണിച്ചു. നവീൻ ചെറു ചിരിയോടെ അവളുടെ വായിലേക്ക് ദോശ പിച്ചി വച്ചു കൊടുത്തു.
പല്ലവി മിക്കപ്പോഴും കൊച്ചു കുട്ടി എന്നപോലെ ആണ് നവീന്റെ അടുത്ത് പെരുമാറിയിരുന്നത്. അവൻ അവളുടെ അത്തരം ചേഷ്ടകൾ ആസ്വദിക്കുകയും ചെയ്തിരുന്നു.
ദോശ കഴിച്ച് കഴിഞ്ഞ അവർ കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.
അവർ അവിടെ എത്തുമ്പോഴേക്കും അവരുടെ ക്ലാസ്സ്മേറ്റ്സ് ഒരുവിധം എല്ലാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു.
സ്വീകരണം കഴിഞ്ഞ ശേഷം ആണ് ഓഡിറ്റോറിയത്തിലേക്ക് കയറിയത്. അവർ കൂട്ടുകാർ എല്ലാരും കൂടി മുകളിലത്തെ നിലയിലാണ് പോയിരുന്നത്. അവിടെ ഇരിക്കുമ്പോൾ മണ്ഡപം നല്ലപോലെ കാണുകയും ചെയ്യാം കുറച്ച് പിള്ളേർ സെറ്റ് മാത്രം ആണ് അവിടെ ഉണ്ടായിരുന്നതും.
പല്ലവി നവീന്റെ അടുത്ത് തന്നെ ആണ് ഇരുന്നത്. എല്ലാരും ഒത്തുചേർന്ന് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും തമാശകൾ പറഞ്ഞും ഇരുന്നതിനാൽ ആർക്കും ബോറടിച്ചില്ല.
അപ്പോഴാണ് പല്ലവിയുടെ ശ്രദ്ധ അറിയാതെ സന്ദീപിൽ പതിച്ചത്. അവൻ പല്ലവിയുടെ തുടയിൽ ഇരിക്കുന്ന നവീന്റെ കൈയിലേക്കാണ് നോക്കുന്നത്. അവളുടെ മനസ്സിൽ ഇന്നലെ നവീൻ സന്ദീപിനെ കുറിച്ച് പറഞ്ഞ കാര്യം ഓടിയെത്തി.
നവീൻ മറ്റുള്ളവരോട് സംസാരിക്കുന്ന കൂട്ടത്തിൽ അറിയാതെ അവളുടെ തുടയിൽ കൈ വച്ചിരുന്നത് ആണ്. അവളും അത് കാര്യമാക്കിയിരുന്നില്ല.
പല്ലവി പതുക്കെ നവീന്റെ കൈ തുടയുടെ കുറച്ചും കൂടി മുകളിലേക്ക് നീക്കി വച്ച ശേഷം അവന്റെ തോളിലേക്ക് തല ചേർത്ത് ചരിഞ്ഞ് ഇരുന്ന് സന്ദീപിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
സന്ദീപ് പെട്ടെന്ന് തന്നെ നോട്ടം മാറ്റി അടുത്തിരുന്ന അമലിനോട് സംസാരിച്ച് തുടങ്ങി. അത് കണ്ട് പല്ലവിയുടെ ചുണ്ടിൽ ചിരി നിറഞ്ഞു.
ഇതൊന്നും അറിയാതെ ഇരുന്ന നവീൻ പല്ലവിയോട് പറഞ്ഞു.
"ഡി, എനിക്ക് താഴേന്ന് ഒരു ഗ്ലാസ് ജ്യൂസ് എടുത്തോണ്ട് തരുമോ?"
"അയ്യടാ.. മോൻ തന്നെ നടന്ന് പോയി അങ്ങ് എടുത്ത് കുടിച്ചാൽ മതി."
അവളുടെ കവിളിൽ പിച്ചികൊണ്ട് നവീൻ പറഞ്ഞു.
"എന്റെ ചക്കര അല്ലെ. പ്ളീസ്."
അവന്റെ ആ സോപ്പിടലിൽ അവൾ വീണു.
ചിണുങ്ങി കൊണ്ട് അവൾ എഴുന്നേറ്റു.
"ഈ ചെറുക്കന്റെ കാര്യം."
അവൾ നടന്ന് തുടങ്ങിയപ്പോൾ ആതിര എഴുന്നേറ്റു.
"ഞാനും വരുന്നു, എനിക്കും വെള്ളം
💬 Comments
View all comments