0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2150

അതുകൊണ്ടു എനിക്ക് മനസ് കൊണ്ട് എനിക്ക് അവനോട് ഒരുപാട് സ്നേഹം ഉണ്ട്. ആ സ്നേഹം കൊണ്ടാകാം എന്നിൽ ഒരുപാട് സ്വാതന്ത്രം ഞാൻ അവന് കൊടുക്കുന്നുണ്ട്. അത് എല്ലാരിലും തെറ്റ് ധാരണ ഉണ്ടാക്കുണ്ട് എന്ന് എനിക്ക് തന്നെ അറിയാം. പക്ഷെ എനിക്ക് അവനോട് അങ്ങനെ പെരുമാറാനെ പറ്റു."
ആതിര ജ്യൂസ് കുടിച്ച് കഴിഞ്ഞപ്പോൾ അവർ അകത്തേക്ക് നടന്നു.
പടികൾ കയറുന്നതിനിടയിൽ ആതിര പറഞ്ഞു.
"നീ മനസിലാക്കാത്ത ഒരു സത്യം ഞാൻ പറഞ്ഞു തരട്ടെ?"
പല്ലവി ആതിരയുടെ മുഖത്തേക്ക് നോക്കി.
"എന്താ?"
"ഞാൻ നിങ്ങളെ നിരീക്ഷിച്ചതിൽ നിന്നും എനിക്ക് മനസിലായത് നിങ്ങൾക്ക് ഇടയിൽ ഉള്ളത് പ്രേമം ആണ്. അത് നിങ്ങൾ രണ്ടും മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം."
പല്ലവി ഒരു ചെറു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു.
തിരികെ ജ്യൂസുമായി എത്തിയ പല്ലവി നവീന്റെ കൈയിൽ ഗ്ലാസ് കൊടുത്ത് അവന്റെ അടുത്തായി ഇരുന്നു.
പതുക്കെ സമയം മുന്നോട്ട് പോയി. പതിനൊന്ന് മണി കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞെങ്കിലും അവർ ആരും വിശപ്പ് ഇല്ലാത്തതിനാൽ കഴിക്കാൻ പോയില്ല. ഒന്ന് രണ്ടു പന്തി കഴിഞ്ഞിട്ട് ഇരുന്നാൽ മതി എന്നായിരുന്നു എല്ലാരുടെയും തീരുമാനം.
ബോറടിച്ച് തുടങ്ങിയ പല്ലവി നവീന്റെ തോളിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു.
"ഉറക്കം വരുന്നെടാ."
"ഇന്നലെ രാത്രി നല്ലപോലെ ഉറങ്ങിയില്ലല്ലോ. അത് കൊണ്ടാണ്."
അവൾ അതെ എന്ന അർഥത്തിൽ മൂളി.
"സദ്യ ഒക്കെ കഴിച്ചിട്ട് വീട്ടിൽ പോയി കിടന്ന് സുഗമായി ഒരു ഉറക്കം ഉറങ്ങിയാൽ മതി."
പെട്ടെന്നാണ് നവീന്റെ തോളിൽ പിന്നിൽ നിന്നും ഒരു അടി വീണത്.
അവൻ ഞെട്ടി തിരഞ്ഞ് നോക്കി. പല്ലവിയും തിരിഞ്ഞ് നോക്കി.
"അറിയുമോടാ എന്ന?"
നവീൻ അതിശയത്തോടെ ചോദിച്ചു.
"ഗായു.. നീ എന്താ ഇവിടെ?"
നവീന്റെ കൂടെ പ്ലസ് ടു പഠിച്ചതാണ് ഗായത്രി.
"എന്റെ മുത്തേമ്മയുടെ മോന്റെ കല്യാണം ആണെടാ."
"ആണോ.. എന്റെ കൂട്ടുകാരന്റെ സിസ്റ്റർ ആണ് പെണ്ണ്."
പല്ലവിയുടെ നേരെ നോക്കി കൊണ്ട് ഗായത്രി ചോദിച്ചു.
"ഇത് പല്ലവി തന്നല്ലേ?"
പല്ലവി ചെറു ചിരിയോടെ പറഞ്ഞു.
"അതേല്ലോ.."
"നിനക്ക് മൊത്തത്തിൽ ഒരു മാറ്റം."
പുഞ്ചിരിയോടെ

💬 Comments

View all comments