0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2151

പല്ലവി ചോദിച്ചു.
"നിനക്ക് സുഖമല്ലേ?"
"അതെ.. നീ എന്ത് പഠിക്കുന്നു."
"ഞാൻ ഇവന്റെ കൂടെ തന്നെ ഡിഗ്രി ചെയ്യുവാ.. നീയോ?"
"ഞാൻ ഒപ്താൽമോളജി ചെയ്യുന്നു."
കുറച്ച് നേരം അവർ സംസാരിച്ചിരുന്നിട്ട് ഗായത്രി നവീനോട് പറഞ്ഞു.
"ഡാ ഇങ്ങു വന്നേ. എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്."
നവീൻ പല്ലവിയെ ഒന്ന് നോക്കിയാ ശേഷം ഗായത്രിയുടെ ഒപ്പം നടന്നു.
കുറച്ച് അപ്പുറത്തേക്ക് മാറി നിന്ന് ഗായത്രി അവനോട് ചോദിച്ചു.
"നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണോ? ഞാൻ കുറച്ച് നേരമായി നിങ്ങളെ നോക്കുന്നുണ്ടായിരുന്നു."
ചിരിയോടു കൂടി അവൻ പറഞ്ഞു.
"അല്ലെടി.. അവൾ എന്റെ ബെസ്റ് ഫ്രണ്ട് ആണ്."
ഒരു ദീർഘ നിശ്വാസം വിട്ട് ഗായത്രി പറഞ്ഞു.
"എന്നാൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്."
അവനിൽ ആകാംഷ നിറഞ്ഞു.
"എന്റെ ചേട്ടൻ ഇവിടെ വച്ചു പല്ലവിയെ കണ്ടപ്പോൾ തന്നെ വീണുപോയി. ഇപ്പോൾ അവൾക്ക് ലൈൻ ഉണ്ടോ എന്നൊക്കെ തിരിക്കാനായി എന്നെ പറഞ്ഞു വിട്ടതാ."
അവരെ തന്നെ നോക്കി കുറച്ച് അപ്പുറത് ഇരിക്കുന്ന പല്ലവിയെ ഒന്ന് നോക്കിയാ ശേഷം നവീൻ പറഞ്ഞു.
"അവൾക്ക് ലൈൻ ഒന്നും ഇല്ലടി. പക്ഷെ അവൾക്ക് പ്രേമം എന്ന് പറയുന്നതേ ഇഷ്ട്ടമല്ല. കോളേജിൽ ഒക്കെ ആവിശ്യം പോലെ പ്രൊപോസൽ വന്നതാ.. ഒന്നും അവൾ അസെപ്റ് ചെയ്തിട്ടില്ല. പിന്നെ ഒരു അഞ്ച് ആറ് വർഷം കഴിയാതെ ആലോചനകളും കല്യാണവും നോക്കേണ്ട എന്നാ അവൾ വീട്ടിൽ പറഞ്ഞേക്കുന്നെ."
കുറച്ച് നേരം മിണ്ടാതെ നിന്ന് അവൾ പറഞ്ഞു.
"ചേട്ടനോട് ഞാൻ എന്തായാലും ഇത് പറഞ്ഞേക്കാം. പുള്ളിക്കാരനും ഹൌസ് സർജൻസി ചെയ്യുന്നേ ഉള്ളു. കല്യാണത്തിന് ടൈം ഉണ്ടല്ലോ."
ഗായത്രി പല്ലവിയെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം അവിടെ നിന്നും നടന്ന് പോയി.
നവീൻ തിരികെ അടുത്ത് എത്തിയപ്പോൾ പല്ലവി ചോദിച്ചു.
"എന്താടാ ഇത്ര സീക്രെട്?"
"സീക്രെട് എങ്ങനാ നിന്നോട് പറയുന്നെ."
"അയ്യടാ. മര്യാദക്ക് പറയടാ."
അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് നവീൻ കാര്യം അവളോട് പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ അവൾ പ്രതേകിച്ച് ഒന്നും പറയാതെ ചെറു ചിരിയോടെ അവന്റെ തോളിൽ തല ചായ്ച്ചിരുന്നു.
ഈ സമയം

💬 Comments

View all comments