Chapter Title : എന്റെ മാത്രം 4 [ ne-na ]
വേണമെങ്കിലും അനുവാദം കൂടാതെ അവളുടെ റൂമിലേക്ക് കയറാനുള്ള അവകാശം നവീന് പല്ലവി നല്കിയിട്ടുള്ളതിനാൽ അവൻ ഡോർ തള്ളി നോക്കി. ലോക്ക് ഇട്ടിട്ടില്ലാത്തതിനാൽ ഡോർ തുറന്നു.
അവൻ അകത്തേക്ക് കയറി നോക്കുമ്പോൾ പല്ലവിയെ കാണാൻ ഇല്ല. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നതും ഇല്ല.
"പല്ലവി.."
അവന്റെ ആ വിളിയുടെ മറുപടി ബാത്റൂമിൽ നിന്നാണ് കിട്ടിയത്.
"ഞാൻ തല തോർത്തുവാ. ഇപ്പോൾ ഇറങ്ങും.. നീ അവിടെ ഇരിക്ക്."
നവീൻ ഡോർ ചാരി ബെഡിലേക്ക് പോയി ഇരുന്നു.
ബെഡിൽ അവളുടെ മൊബൈൽ കിടക്കുന്നത് കണ്ട് ഇന്നലെ കണ്ട ഫോട്ടോ ഓർത്ത് അവന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.
അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് പല്ലവി പുറത്തേക്ക് ഇറങ്ങി. തലയിൽ ഒരു തോർത്ത് ചുറ്റി കെട്ടിയിട്ടുണ്ട്. പിന്നെ അവളുടെ ശരീരത്ത് അവശേഷിക്കുന്നത് ഒരു ടവൽ ആയിരുന്നു. മുലകൾ മുതൽ തുടയുടെ പകുതിവരെ ആ ടവൽ അവളുടെ ശരീരം മറച്ചിട്ടുണ്ട്.
അവളെ ആ ഒരു വേഷത്തിൽ അവൻ ആദ്യമായി കാണുവായിരുന്നു.
മുല വിടവുപോലും കാണാൻ കഴിയാത്ത രീതിയിൽ പൂർണമായും മറിച്ചായിരുന്നു അവൾ ആ ടവൽ ഉടുത്തിരുന്നത്.
"ഈ കോലത്തിൽ ഒക്കെ ആണ് കുളിച്ചിട്ട് ഇറങ്ങി വരുന്നതെങ്കിൽ നിനക്ക് ആ ഡോർ ലോക്ക് ചെയ്തിട്ട് കുളിക്കാൻ കയറിക്കൂടെടി."
അവൾ നടന്ന് ചെന്ന് ഡോർ ലോക്ക് ചെയ്തുകൊണ്ട് നിസാര മട്ടിൽ പറഞ്ഞു.
"എന്റെ റൂമിൽ ഇപ്പോൾ ആരാ കയറി വരാൻ ഉള്ളത് നീയും അമ്മയും അല്ലാതെ.. പിന്നെ നീ എന്നെ തിരക്കി വരുമെന്ന് എനിക്ക് തോന്നിയിരുന്നു. അതാ ഞാൻ ലോക്ക് ചെയ്യാഞ്ഞെ."
"അപ്പോൾ
💬 Comments
View all comments