Chapter Title : എന്റെ മാത്രം 4 [ ne-na ]
ഞാൻ വന്നു ഇങ്ങനെ കണ്ടാൽ കുഴപ്പമില്ലല്ലേ?"
അവന്റെ സ്വരത്തിലെ കുസൃതി മനസിലാക്കി അവൾ പറഞ്ഞു.
"ഇനി എന്താ നീ കാണാൻ ബാക്കി ഉള്ളത്."
പല്ലവിയുടെ നോട്ടം തന്നിലാണെന്ന് മനസിലാക്കി അവളെ കളിയാക്കാനായി അവളെ അടിമുടി നോക്കികൊണ്ട് അവൻ പറഞ്ഞു.
"കാണാൻ ഇനിയും കുറെയൊക്കെ ബാക്കി ഉണ്ടല്ലോ."
അവന് നേരെ ഇടിക്കുന്നപോലെ ആഗ്യം കാണിച്ചിട്ട് അലമാരയുടെ നേരെ നടന്ന് കൊണ്ട് അവൾ പറഞ്ഞു.
"മോൻ ഇതുവരെ കണ്ടിടത്തോളം മതി. ഇതിൽ കൂടുതൽ കാണാൻ അനുവാദം ഇല്ല."
അവൻ അതിനു മറുപടി പറയാതെ ഒരു ചിരിയോടു കൂടിത്തന്നെ ബെഡിൽ ഇരുന്നപ്പോൾ പല്ലവി അലമാരയിൽ നിന്നും ബ്രായും പാന്റിയും എടുത്ത് കൊണ്ട് വന്ന് ബെഡിലേക്ക് ഇട്ടിട്ട് പറഞ്ഞു.
"മോൻ കണ്ണടച്ച് അങ്ങോട്ട് കിടന്നേ."
നവീൻ മറുത്തൊന്നും പറയാതെ ബെഡിലേക്ക് കണ്ണടച്ച് കിടന്നു.
പല്ലവി ഡ്രസ്സ് മാറുമ്പോൾ നവീൻ റൂമിൽ ഉണ്ടെങ്കിൽ ഇതാണ് പതിവ്. അവൻ കണ്ണടച്ച് ബെഡിൽ കിടക്കും. അവൾ പറയുമ്പോൾ മാത്രം ആണ് അവൻ പിന്നെ കണ്ണ് തുറക്കുന്നത്. പല്ലവി യാതൊരു പേടിയും കൂടാതെ ഈ സമയം വസ്ത്രം മാറുകയും ചെയ്യും. അവൾക്ക് അവനെ അത്രത്തോളം വിശ്വാസം ആയിരുന്നു.
പല്ലവി ടവൽ താഴേക്ക് നീക്കി ഉടുത്ത് ബ്രാ ധരിച്ച് തുടങ്ങി.
"നീ വന്ന് കിടന്ന് സുഗമായി കിടന്ന് ഉറങ്ങി അല്ലെ. ഞാൻ മണ്ടൻ രാവിലെ തന്നെ കുളിച്ച് റെഡി ആയി വന്നു."
"ആ നീ മണ്ടൻ തന്നാ.. കല്യാണം പതിനൊന്ന് മണിക്കാണ്. അതിന് ഇപ്പോഴേ അവിടെ പോകേണ്ട കാര്യം ഇല്ലല്ലോ. നമ്മൾ ഒരു പത്തരയ്ക്ക് അവിടെ എത്തിയാൽ മതി."
പുച്ഛത്തോടെ
💬 Comments
View all comments