0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 4.8K

അത് കൈയിൽ എടുത്തു. എന്നിട്ട് മറ്റൊരു കബോർഡ് തുറന്ന് അതിൽ നിന്നും ഒരു ഷിമ്മി കൂടി എടുത്തു കൊണ്ട് പോയി ബെഡിൽ വച്ചു.
"നീ റെഡി ആയി താഴേക്ക് വാ. ഞാൻ അടുക്കളയിൽ ഉണ്ടാകും."
പല്ലവി ശരിയെന്ന അർഥത്തിൽ തലയാട്ടി.
നവീൻ അടുക്കളയിൽ എത്തിയപ്പോൾ സുലജ ചോദിച്ചു.
"അവൾ റെഡി ആയോ?"
"കുളിച്ച് ഇറങ്ങിയതേ ഉള്ളു. ഡ്രസ്സ് മാറാൻ പോകുന്നു."
നവീനോട് സംസാരിച്ച് സുലജ ജോലികൾ ചെയ്തോണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ പല്ലവി ഡ്രസ്സ് ധരിച്ച് ഒരുങ്ങി അവിടേക്ക് വന്നു.
"അമ്മ ഞാൻ സുന്ദരിയായോ?"
പല്ലവിയുടെ ചിരിച്ച് കൊണ്ടുള്ള ചോദ്യം കേട്ട് അവളെ ഒന്ന് അടിമുടി നോക്കിട്ട് സുലജ പറഞ്ഞു.
"അത്രക്ക് അങ്ങ് പോരാ അല്ലെ മോനെ."
അവൾ ചിണുങ്ങിക്കൊണ്ട് നവീനോട് ചോദിച്ചു.
"ആണോടാ?"
അവളുടെ ചോദ്യം കേട്ട് സുലജ ചിരിച്ചപ്പോൾ നവീൻ അതെ ചിരിയോടെ അവളുടെ തോളിൽ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.
"വാ.. നമുക്ക് കഴിക്കാം."
"ഞാൻ സുന്ദരി അല്ലെ എന്ന് പറ ആദ്യം."
"ഓഹ്, സുന്ദരി ആയിട്ടുണ്ട്."
അവന്റെ മറുപടി കേട്ട അവൾ സുലജയെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് കഴിക്കാനായി പോയിരുന്നു.
നവീനും അവളുടെ അടുത്ത കസേരയിൽ വന്നിരുന്നപ്പോൾ അവൾ അമ്മയോട് ഉറക്കെ വിളിച്ച് പറഞ്ഞു.
"അമ്മ എനിക്ക് ഒരു ദോശ മതി. അത് ഇവന്റെ പ്ലേറ്റിൽ വെച്ചേക്ക്."
സുലജയുടെ ചോദ്യം തിരികെ എത്തി.
"അതെന്താ ഒരു ദോശ."
"എന്തായാലും ഉച്ചക്ക് മുൻപ് സദ്യ കഴിക്കേണ്ടി വരും.. അപ്പോൾ പിന്നെ എല്ലാം വയർ നിറച്ച് പോകണ്ടല്ലോ."
"ആന്റി എനിക്കും രണ്ടു ദോശ മതി."
നവീനും

💬 Comments

View all comments