0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 4.8K

വിളിച്ച് പറഞ്ഞു.
സുലജ ഒരു പ്ലേറ്റിൽ ദോശയും മറ്റൊരു പാത്രത്തിൽ ചമ്മന്തിയും അവരുടെ മുന്നിൽ കൊണ്ട് വച്ചു.
എന്നിട്ട് അവളോട് ചോദിച്ചു.
"നിനക്ക് വേറെ ഒരു പ്ലേറ്റിൽ കഴിച്ചാൽ പോരെ. ഇവനെ കൂട്ടി ശല്യം ചെയ്യാനായി."
അത് കേട്ട് ചിരിയോടെ അവൾ പറഞ്ഞു.
"കോളേജിൽ ഒരു പാത്രത്തിന് എത്രപേര് കൈ ഇട്ട് വാരുന്നതെന്ന് അറിയാഞ്ഞിട്ട അമ്മ ഇത് പറയുന്നെ."
സുലജ പിന്നെ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
നവീൻ ചമ്മന്തി ദോശയിൽ ഒഴിച്ച് കഴിച്ച് തുടങ്ങി. എന്നിട്ടും പല്ലവി കഴിച്ച് തുടങ്ങാത്തത് കണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"നീ കഴിക്കുന്നില്ലേ?"
അവൾ അവന് നേരെ വാ തുറന്ന് കാണിച്ചു. നവീൻ ചെറു ചിരിയോടെ അവളുടെ വായിലേക്ക് ദോശ പിച്ചി വച്ചു കൊടുത്തു.
പല്ലവി മിക്കപ്പോഴും കൊച്ചു കുട്ടി എന്നപോലെ ആണ് നവീന്റെ അടുത്ത് പെരുമാറിയിരുന്നത്. അവൻ അവളുടെ അത്തരം ചേഷ്ടകൾ ആസ്വദിക്കുകയും ചെയ്തിരുന്നു.
ദോശ കഴിച്ച് കഴിഞ്ഞ അവർ കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.
അവർ അവിടെ എത്തുമ്പോഴേക്കും അവരുടെ ക്ലാസ്സ്മേറ്റ്സ് ഒരുവിധം എല്ലാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു.
സ്വീകരണം കഴിഞ്ഞ ശേഷം ആണ് ഓഡിറ്റോറിയത്തിലേക്ക് കയറിയത്. അവർ കൂട്ടുകാർ എല്ലാരും കൂടി മുകളിലത്തെ നിലയിലാണ് പോയിരുന്നത്. അവിടെ ഇരിക്കുമ്പോൾ മണ്ഡപം നല്ലപോലെ കാണുകയും ചെയ്യാം കുറച്ച് പിള്ളേർ സെറ്റ് മാത്രം ആണ് അവിടെ ഉണ്ടായിരുന്നതും.
പല്ലവി നവീന്റെ അടുത്ത് തന്നെ ആണ് ഇരുന്നത്. എല്ലാരും ഒത്തുചേർന്ന് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും തമാശകൾ പറഞ്ഞും ഇരുന്നതിനാൽ ആർക്കും ബോറടിച്ചില്ല.
അപ്പോഴാണ് പല്ലവിയുടെ ശ്രദ്ധ അറിയാതെ

💬 Comments

View all comments