Chapter Title : എന്റെ മാത്രം 4 [ ne-na ]
സന്ദീപിൽ പതിച്ചത്. അവൻ പല്ലവിയുടെ തുടയിൽ ഇരിക്കുന്ന നവീന്റെ കൈയിലേക്കാണ് നോക്കുന്നത്. അവളുടെ മനസ്സിൽ ഇന്നലെ നവീൻ സന്ദീപിനെ കുറിച്ച് പറഞ്ഞ കാര്യം ഓടിയെത്തി.
നവീൻ മറ്റുള്ളവരോട് സംസാരിക്കുന്ന കൂട്ടത്തിൽ അറിയാതെ അവളുടെ തുടയിൽ കൈ വച്ചിരുന്നത് ആണ്. അവളും അത് കാര്യമാക്കിയിരുന്നില്ല.
പല്ലവി പതുക്കെ നവീന്റെ കൈ തുടയുടെ കുറച്ചും കൂടി മുകളിലേക്ക് നീക്കി വച്ച ശേഷം അവന്റെ തോളിലേക്ക് തല ചേർത്ത് ചരിഞ്ഞ് ഇരുന്ന് സന്ദീപിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
സന്ദീപ് പെട്ടെന്ന് തന്നെ നോട്ടം മാറ്റി അടുത്തിരുന്ന അമലിനോട് സംസാരിച്ച് തുടങ്ങി. അത് കണ്ട് പല്ലവിയുടെ ചുണ്ടിൽ ചിരി നിറഞ്ഞു.
ഇതൊന്നും അറിയാതെ ഇരുന്ന നവീൻ പല്ലവിയോട് പറഞ്ഞു.
"ഡി, എനിക്ക് താഴേന്ന് ഒരു ഗ്ലാസ് ജ്യൂസ് എടുത്തോണ്ട് തരുമോ?"
"അയ്യടാ.. മോൻ തന്നെ നടന്ന് പോയി അങ്ങ് എടുത്ത് കുടിച്ചാൽ മതി."
അവളുടെ കവിളിൽ പിച്ചികൊണ്ട് നവീൻ പറഞ്ഞു.
"എന്റെ ചക്കര അല്ലെ. പ്ളീസ്."
അവന്റെ ആ സോപ്പിടലിൽ അവൾ വീണു.
ചിണുങ്ങി കൊണ്ട് അവൾ എഴുന്നേറ്റു.
"ഈ ചെറുക്കന്റെ കാര്യം."
അവൾ നടന്ന് തുടങ്ങിയപ്പോൾ ആതിര എഴുന്നേറ്റു.
"ഞാനും വരുന്നു, എനിക്കും വെള്ളം വേണം."
പല്ലവിയും ആതിരയും കൂടി പടികൾ ഇറങ്ങി നടന്ന് തുടങ്ങി. കോളേജിൽ പെൺപിള്ളേരിൽ പല്ലവി ഏറ്റവും കൂട്ട് ആതിരയോടാണ്.
"നീ ബുള്ളെറ്റ് ഓടിക്കും അല്ലെ?"
നടക്കുന്നതിനിടയിൽ ആതിരയുടെ ചോദ്യം കേട്ട് പല്ലവി അവളുടെ മുഖത്തേക്ക് നോക്കി.
ഒരു ചിരിയോടെ ആതിര പറഞ്ഞു.
"ഇന്നലെ രാത്രി നീ ബുള്ളെറ്റ് ഓടിച്ച് പോകുന്നത് ഞാൻ കണ്ടിരുന്നു."
പല്ലവി അതിശയത്തോടെ
💬 Comments
View all comments