0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 4.7K

ഞാൻ ഏതേലും സ്റ്റാർ ഹോട്ടലിലും കൊണ്ട് പോകുമേ.."
"ഒഹ്, കൊണ്ട് പൊയ്ക്കോ. ഒരു കുഴപ്പവും ഇല്ല."
"ഓക്കേ, എന്നാ ഈ ഓഫർ ഞാൻ പരിഗണനയിൽ വച്ചിരിക്കുന്നു."
പല്ലവി പുഞ്ചിരിയോടെ നവീന്റെ വയറിൽ ചുറ്റിപ്പിടിച്ച് അവനോട് ചേർന്നിരുന്നു.
അവർ കല്യാണവീട്ടിൽ ചെല്ലുമ്പോൾ കൂട്ടുകാർ എല്ലാരും ഒന്നും എത്തിയിട്ടില്ലായിരുന്നു.
വന്നവർ എല്ലാരും കൂടി ചേർന്ന് കഥകളൊക്കെ പറഞ്ഞ് അവിടെ തന്നെ നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ബാക്കി ഉള്ളവരും എത്തി ചേർന്നു.
എല്ലാപേരും ഒത്തു ചേർന്നു കല്യാണപ്പെണ്ണിന്റെ കണ്ട് ഫോട്ടോ ഒക്കെ എടുത്തു കഴിഞ്ഞ് വീണ്ടും പുറത്ത് വന്ന് വട്ടം കൂടിയിരുന്നു സംസാരം തുടങ്ങി. ചിരി തമാശകളായി സമയം പോകുന്നത് അവർ അറിഞ്ഞതേ ഇല്ല.
അപ്പോഴാണ് സച്ചിൻ അവരുടെ അടുത്തെത്തി ശബ്ദം താഴ്ത്തി പറഞ്ഞത്.
"ഡാ, നിങ്ങൾക്കുള്ള സാധനം അപ്പുറത് കൊച്ചച്ചന്റെ വീട്ടിൽ ആണ് സെറ്റ് ആക്കിയിരിക്കുന്നെ. ഇപ്പോൾ അങ്ങോട്ട് പോകുന്നോ?"
എന്നിട്ട് അവൻ പെൺപിള്ളേരെ നോക്കി ചോദിച്ചു.
"നിങ്ങൾക്ക് ബിയർ വല്ലോം വേണോ?"
ആതിര ആണ് അതിനു മറുപടി പറഞ്ഞത്.
"വേണ്ടായേ.."
സച്ചിൻ ചിരിച്ച് കൊണ്ട് സന്ദീപിനെ നോക്കി.
"നിങ്ങൾ ഇപ്പോൾ അങ്ങോട്ട് പോകുന്നോ?"
അപ്പോഴേക്കും നവീൻ പറഞ്ഞു.
"അവിടെ പോയിട്ട് വരുമ്പോഴേക്കും ലേറ്റ് ആകും. പെണ്പിള്ളേര്ക്ക് വീട്ടിൽ പോകേണ്ടത് അല്ലെ. നമുക്ക് എല്ലാർക്കും ഒരുമിച്ച് ഇരുന്നു കഴിച്ചിട്ട് ബാക്കി പരിപാടികൾ നോക്കാം."
ബാക്കി ഉള്ളവർക്കും അതാണ് നല്ലതെന്ന് തോന്നി.
പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ എല്ലാരും ഒരുമിച്ച് കഴിക്കാൻ ഇരുന്നു. സച്ചിനും അവർക്കൊപ്പം ഇരുന്നു. കഴിക്കുന്നതിനിടയിൽ നാളെ കല്യാണത്തിന് എല്ലാരും വരണം എന്ന് അവൻ എല്ലാരേയും

💬 Comments

View all comments