0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2114

പോകുന്നോ?"
എന്നിട്ട് അവൻ പെൺപിള്ളേരെ നോക്കി ചോദിച്ചു.
"നിങ്ങൾക്ക് ബിയർ വല്ലോം വേണോ?"
ആതിര ആണ് അതിനു മറുപടി പറഞ്ഞത്.
"വേണ്ടായേ.."
സച്ചിൻ ചിരിച്ച് കൊണ്ട് സന്ദീപിനെ നോക്കി.
"നിങ്ങൾ ഇപ്പോൾ അങ്ങോട്ട് പോകുന്നോ?"
അപ്പോഴേക്കും നവീൻ പറഞ്ഞു.
"അവിടെ പോയിട്ട് വരുമ്പോഴേക്കും ലേറ്റ് ആകും. പെണ്പിള്ളേര്ക്ക് വീട്ടിൽ പോകേണ്ടത് അല്ലെ. നമുക്ക് എല്ലാർക്കും ഒരുമിച്ച് ഇരുന്നു കഴിച്ചിട്ട് ബാക്കി പരിപാടികൾ നോക്കാം."
ബാക്കി ഉള്ളവർക്കും അതാണ് നല്ലതെന്ന് തോന്നി.
പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ എല്ലാരും ഒരുമിച്ച് കഴിക്കാൻ ഇരുന്നു. സച്ചിനും അവർക്കൊപ്പം ഇരുന്നു. കഴിക്കുന്നതിനിടയിൽ നാളെ കല്യാണത്തിന് എല്ലാരും വരണം എന്ന് അവൻ എല്ലാരേയും ഓർമിപ്പിക്കുകയും ചെയ്തു.
ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ച് നേരത്തിനു ശേഷം അവന്മാരെല്ലാം പതുക്കെ കുടിക്കാൻ പോകാം എന്നുള്ള ചിന്തയിലെത്തി.
പെൺപിള്ളേർ എല്ലാം കൂട്ടം കൂടി ഇരിക്കുന്നിടത്തെത്തി നവീൻ പല്ലവിയോട് പറഞ്ഞു.
"ഞാൻ അവന്മാരോടൊപ്പം അപ്പുറത് പോകുവാണ്."
അവൾ നീട്ടി ഒന്ന് മൂളി.
"എന്തേലും കാര്യം ഉണ്ടേൽ ഇവരെന്നാരെന്നെങ്കിലും ഫോൺ വാങ്ങി എന്നെ വിളിച്ചാൽ മതി."
അവൾ ഒന്ന് കടിപ്പിച്ച് അവനോട് പറഞ്ഞു.
"അവരുടെ കൂടെ പോകുന്നതൊക്കെ കൊള്ളാം.. ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ."
നവീൻ ഒരു ചിരിയോടെ അവളെ തൊഴുത് കാണിച്ച് കൊണ്ട് തിരിച്ച് നടന്നു.
അവൻ പോകുന്നത് കണ്ട് ചിരിയോടെ രേവതി ചോദിച്ചു.
"കുടിക്കാതിരിക്കാൻ അവനെ ലോക്ക് ഇട്ട് നിർത്തിയേക്കയാണല്ലേ?"
ചിരിയോടെ തന്നെ പല്ലവി മറുപടിയും നൽകി.
"അവൻ വഴി തെറ്റി പോകാതിരിക്കാൻ നോക്കേണ്ടത് എന്റെ കടമയല്ലേ.."
അത് കേട്ട അശ്വതി പറഞ്ഞു.
"പറയുന്ന കേട്ട തോന്നും അവൻ നിന്റെ കാമുകൻ ആണെന്ന്."
പല്ലവിയുടെ മറുപടി എന്തായിരിക്കും എന്നറിയാൻ എല്ലാരും അവളെ തന്നെ ശ്രദ്ധിച്ചു.
എന്നാൽ ഒരു ചിരിയിൽ അവൾ മറുപടി ഒതുക്കുവാണ് ചെയ്തത്.
എല്ലാപേരും കുടിക്കുമ്പോഴും നവീൻ ഒഴിഞ്ഞ് മാറി ഇരിക്കുന്ന കണ്ട് സന്ദീപ് ഒരു കുപ്പി ബിയറും എടുത്ത് അവന്റെ അടുത്തേക്ക് ചെന്നു.
"ഒരു കുപ്പി കുടിച്ചെന്നും പറഞ്ഞ് ഒരു കുഴപ്പവും ഇല്ല. നീ കുടിക്കടാ."
"എനിക്ക് ഒരു താല്പര്യം ഇല്ലെടാ. വേണ്ട."
സന്ദീപ്

💬 Comments

View all comments