Chapter Title : എന്റെ മാത്രം 4 [ ne-na ]
ബൈക്ക് സ്റ്റാർട്ട് ചെയ്തു.
പല്ലവി ടു വീലറിന്റെ ലൈസൻസ് എടുത്തിരുന്നു. നവീൻ കുറച്ചൊക്കെ ബുള്ളറ്റ് അവളെ കൊണ്ട് ഓടിപ്പിച്ചിട്ടും ഉണ്ട്. കുഴപ്പമില്ലാതെ ഓടിക്കുമെങ്കിലും അവൾക്ക് എപ്പോഴും പേടി ആണ് മറിഞ്ഞ് വീഴുമൊന്ന്.
ബൈക്ക് ഓടിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
"ഇന്ന് സച്ചിന്റെ വക പാർട്ടി ഉണ്ട്."
അവന്റെ തോളിലേക്ക് മുഖമവർത്തി ഒരു ഒഴുക്കൻ മട്ടിൽ അവൾ ചോദിച്ചു.
"അതിന്?"
"ബിയർ ഒക്കെ ഉണ്ടെന്നാ പറഞ്ഞെ."
"അതൊക്കെ ഉണ്ടാകും. പക്ഷെ മോൻ കുടിക്കില്ലല്ലോ."
"ദുഷ്ട.."
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
"എനിക്ക് ഒട്ടും ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം ആയോണ്ടാല്ലേടാ ചെറുക്കാ ഞാൻ സമ്മതിക്കത്തെ."
നവീൻ തമാശ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
"എനിക്ക് കുടിക്കണമെന്ന് വലിയ ആഗ്രഹം ഒന്നും ഇല്ല.. പിന്നെ നീ സമ്മതിച്ചാൽ ഒരു ലോട്ടറി ആണല്ലോ എന്ന് വിചാരിച്ച് ചോദിച്ചതാ."
"എന്നാലേ ഈ ലോട്ടറി ഒരിക്കലും അടിക്കാൻ പോകുന്നില്ല."
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
"ഇപ്പോൾ നിനക്ക് കുടിക്കാൻ പറ്റാത്ത ബിയറിന് പകരം വേറെ എന്ത് ഫുഡ് വേണമെങ്കിലും പറഞ്ഞോ, ഞാൻ വാങ്ങി തന്നിരിക്കും."
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
"അങ്ങനെ ഒക്കെ ഉറപ്പ് പറഞ്ഞാൽ ഞാൻ ഏതേലും സ്റ്റാർ ഹോട്ടലിലും കൊണ്ട് പോകുമേ.."
"ഒഹ്, കൊണ്ട് പൊയ്ക്കോ. ഒരു കുഴപ്പവും ഇല്ല."
"ഓക്കേ, എന്നാ ഈ ഓഫർ ഞാൻ പരിഗണനയിൽ വച്ചിരിക്കുന്നു."
പല്ലവി പുഞ്ചിരിയോടെ നവീന്റെ വയറിൽ ചുറ്റിപ്പിടിച്ച് അവനോട് ചേർന്നിരുന്നു.
അവർ കല്യാണവീട്ടിൽ ചെല്ലുമ്പോൾ കൂട്ടുകാർ എല്ലാരും ഒന്നും എത്തിയിട്ടില്ലായിരുന്നു.
വന്നവർ എല്ലാരും കൂടി ചേർന്ന് കഥകളൊക്കെ പറഞ്ഞ് അവിടെ തന്നെ നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ബാക്കി ഉള്ളവരും എത്തി ചേർന്നു.
എല്ലാപേരും ഒത്തു ചേർന്നു കല്യാണപ്പെണ്ണിന്റെ കണ്ട് ഫോട്ടോ ഒക്കെ എടുത്തു കഴിഞ്ഞ് വീണ്ടും പുറത്ത് വന്ന് വട്ടം കൂടിയിരുന്നു സംസാരം തുടങ്ങി. ചിരി തമാശകളായി സമയം പോകുന്നത് അവർ അറിഞ്ഞതേ ഇല്ല.
അപ്പോഴാണ് സച്ചിൻ അവരുടെ അടുത്തെത്തി ശബ്ദം താഴ്ത്തി പറഞ്ഞത്.
"ഡാ, നിങ്ങൾക്കുള്ള സാധനം അപ്പുറത് കൊച്ചച്ചന്റെ വീട്ടിൽ ആണ് സെറ്റ് ആക്കിയിരിക്കുന്നെ. ഇപ്പോൾ അങ്ങോട്ട്
💬 Comments
View all comments