Chapter Title : എന്റെ മാത്രം 4 [ ne-na ]
മുറ്റത്ത് എത്തുമ്പോൾ അവൻ പറഞ്ഞപോലെ തന്നെ സമയത് പല്ലവി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു.
നവീൻ പറഞ്ഞ നീല കളർ ചുരിദാർ തന്നെയാണ് അവൾ ധരിച്ചിരുന്നെ. എപ്പോഴത്തെയും പോലെത്തന്നെ അധീവ സുന്ദരി തന്നെ ആയിരുന്നു അവളെ അതിൽ കാണുവാൻ.
പല്ലവി പടി ഇറങ്ങി മുറ്റത്ത് നിന്ന് ചെരിപ്പ് ഇടുമ്പോൾ നവീൻ സുലജയോട് പറഞ്ഞു.
"ആന്റി, ഞങ്ങൾ ഒരു എട്ടു മണി ആകും തിരിച്ചെത്താൻ. എന്തേലും കാര്യം ഉണ്ടേൽ ഇവളുടെ ഫോണിൽ വിളിച്ചാൽ മതിയാകും."
"നിന്റെ ഫോൺ എവിടെ?"
പല്ലവിയുടെ ആയിരുന്നു ചോദ്യം.
"അത് ചാർജ് കുത്തിയിടാൻ മറന്നു പോയി. സ്വിച്ച്ഓഫ് ആയി."
പല്ലവി അവളുടെ കൈയിൽ ഇരുന്ന മൊബൈൽ അവന്റെ കൈയിൽ കൊടുത്തു.
"നിന്റെ ഫോൺ ഇല്ലല്ലോ.. ഇത് നിന്റെ പോക്കറ്റിൽ ഇട്ടേക്ക്, ഞാൻ ചുമന്നോണ്ട് നടക്കണ്ടല്ലോ."
നവീൻ അവളുടെ മൊബൈൽ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് സുലജയോട് പറഞ്ഞു.
"ആന്റി, ഞങ്ങൾ ഇറങ്ങുന്നേ."
"അഹ്, സൂക്ഷിച്ചു പോയിട്ട് വാ. ഒരുപാട് ലേറ്റ് ആകേണ്ട."
ബൈക്കിന്റെ സ്റ്റാൻഡ് എടുത്ത നവീൻ പല്ലവിയോട് ചോദിച്ചു.
"നീ ഓടിക്കുന്നോ?"
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
"എനിക്കൊന്നും വയ്യ പോയി മറിഞ്ഞ് വീഴാൻ."
നവീൻ ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
പല്ലവി ടു വീലറിന്റെ ലൈസൻസ് എടുത്തിരുന്നു. നവീൻ കുറച്ചൊക്കെ ബുള്ളറ്റ് അവളെ കൊണ്ട് ഓടിപ്പിച്ചിട്ടും ഉണ്ട്. കുഴപ്പമില്ലാതെ ഓടിക്കുമെങ്കിലും അവൾക്ക് എപ്പോഴും പേടി ആണ് മറിഞ്ഞ് വീഴുമൊന്ന്.
ബൈക്ക് ഓടിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
"ഇന്ന് സച്ചിന്റെ വക പാർട്ടി ഉണ്ട്."
അവന്റെ തോളിലേക്ക് മുഖമവർത്തി ഒരു ഒഴുക്കൻ മട്ടിൽ അവൾ ചോദിച്ചു.
"അതിന്?"
"ബിയർ ഒക്കെ ഉണ്ടെന്നാ പറഞ്ഞെ."
"അതൊക്കെ ഉണ്ടാകും. പക്ഷെ മോൻ കുടിക്കില്ലല്ലോ."
"ദുഷ്ട.."
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
"എനിക്ക് ഒട്ടും ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം ആയോണ്ടാല്ലേടാ ചെറുക്കാ ഞാൻ സമ്മതിക്കത്തെ."
നവീൻ തമാശ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
"എനിക്ക് കുടിക്കണമെന്ന് വലിയ ആഗ്രഹം ഒന്നും ഇല്ല.. പിന്നെ നീ സമ്മതിച്ചാൽ ഒരു ലോട്ടറി ആണല്ലോ എന്ന് വിചാരിച്ച് ചോദിച്ചതാ."
"എന്നാലേ ഈ ലോട്ടറി ഒരിക്കലും അടിക്കാൻ പോകുന്നില്ല."
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
"ഇപ്പോൾ നിനക്ക് കുടിക്കാൻ പറ്റാത്ത ബിയറിന് പകരം വേറെ എന്ത് ഫുഡ് വേണമെങ്കിലും പറഞ്ഞോ, ഞാൻ വാങ്ങി തന്നിരിക്കും."
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
"അങ്ങനെ ഒക്കെ ഉറപ്പ് പറഞ്ഞാൽ
💬 Comments
View all comments