Chapter Title : എന്റെ മാത്രം 4 [ ne-na ]
ഇരുന്നിട്ടും അവൾ അതിൽ തെറ്റൊന്നും കണ്ടില്ല.. കുറ്റബോധം അവനെ വേട്ടയാടി.
"ഒന്നുല്ലടി.. ഞാൻ എന്തോ ആലോചിച്ച് ഇരുന്നതാണ്. സച്ചിനെ കണ്ടിട്ട് നമുക്ക് ഇറങ്ങിയാലോ?"
"അഹ്.. ഇറങ്ങാം."
അവർ സച്ചിനെ കണ്ട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ബൈക്കിൽ തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും നവീൻ അധികമൊന്നും സംസാരിച്ചില്ല. പക്ഷെ പല്ലവി വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ ചോദ്യങ്ങൾക്ക് മൂളലിൽ മറുപടി ഒതുക്കി.
തണുത്ത കാറ്റേറ്റ് അവനോട് ചേർന്ന് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
"ഈ സമയത്ത് ബൈക്കിൽ പോകാൻ ഒരു പ്രത്യേക രസം ആണല്ലേ. തണുപ്പും ലൈറ്റും ഒക്കെ ആയി."
അവൻ അതെ എന്ന അർഥത്തിൽ മൂളി.
"ഒരുപാട് രാത്രി ആയെന് ശേഷം പോകാൻ ഇതിനും രസമായിരിക്കും അല്ലെ."
അവൻ വീണ്ടും മൂളി.
"ഒരു ദിവസം രാത്രി നമുക്ക് പോകണം. അമ്മ അറിയണ്ട. ബൈക്ക് തള്ളി പുറത്തിറക്കി നമുക്ക് പോകാം."
അവൻ വീണ്ടും മൂളിയപ്പോൾ അവൾ കുറച്ച് ദേഷ്യം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
"നീ എന്താ വാ തുറന്ന് ഒന്നും പറയില്ലേ. എന്ത് പറഞ്ഞാലും മൂളക്കം."
"അഹ്.. നമുക്ക് പോകാം."
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൾ ചോദിച്ചു.
"നിനക്ക് എന്ത് പറ്റി?"
"ഒന്നൂല്ല.."
"നീ കാര്യം പറയുന്നുണ്ടോ? ഞാൻ കുടിക്കാൻ സമ്മതിക്കാഞ്ഞിട്ടാണോ?"
"അല്ലാടി.."
"അതാണെങ്കിൽ ഇപ്പോൾ പറയണം. ഞാൻ പൈസ തരും. നിനക്ക് വേണുന്നത്ര ബിയർ ഇപ്പോൾ വാങ്ങാം."
"ഡി. എനിക്ക് ഒരു കുഴപ്പവും ഇല്ല. നിനക്ക് തോന്നുന്നതാണ്."
പല്ലവി പിന്നെ ഒന്നും മിണ്ടായില്ല. വീട് എത്തുന്നവരെയും അവർക്കിടയിൽ മൗനം നിറഞ്ഞ് നിന്നു.
വീട്ട് മുറ്റത്ത് ബൈക്ക് നിന്നതും അതിൽ നിന്നും ഇറങ്ങി കൊണ്ട് പല്ലവി പറഞ്ഞു.
"എന്നെ റൂമിൽ വന്ന് കണ്ടിട്ടേ നീ പോകാവൂ."
അപ്പോഴേക്കും സുലജ ബൈക്കിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്നിരുന്നു.
പല്ലവി അകത്തേക്ക് കയറിയതും സുലജ ചോദിച്ചു.
"എങ്ങനെ ഉണ്ടായിരുന്നു പോയിട്ട്."
ചിരിയോടെ പല്ലവി പറഞ്ഞു.
"എല്ലാരും ഉള്ളോണ്ട് നല്ല രാസമായിരുന്നമ്മ. സൂപ്പർ ഫുഡും."
നവീനും വീട്ടിലേക്ക് കയറിയപ്പോൾ സുലജ നവീനോട് സംസാരിച്ച് തുടങ്ങി.
അപ്പോഴേക്കും പല്ലവി ഡ്രസ്സ് മാറട്ടെ എന്നും പറഞ്ഞ്
💬 Comments
View all comments