എന്റെ മാത്രം അനുരാധ [അദ്രി]
📝 Ongoing
👁 227767 views ❤ 633 likes 💬 11 comments
എന്റെ മാത്രം അനുരാധ
Ente Maathram Anuradha | Author : Adri
ഇന്ന് എന്റെ കല്യാണമായിരുന്നു.
പക്ഷെ ഞാൻ അതറിയുന്നത് കുറച്ചു മുൻപും 🥲. ഭാവി വധുവിനെ പറ്റി എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു, സ്വപ്നസുന്ദരിയെ തന്നെ കിട്ടി, പക്ഷെ ഞാൻ ഇനി അവന്റെ മുഖത്ത് എങ്ങനെ നോക്കും എന്റെ തലയാകെ പെരുത്തു കയറി.
എന്താണ് സംഭവമെന്ന് ആർക്കും മനസിലായില്ല അല്ലേ പറയാം. അതിന് ആദ്യം ഞാൻ ആരാണെന്ന് അറിയണം, പിന്നെ എന്റെ ചങ്കിനെ പറ്റി അറിയണം എല്ലാം പറയാം.
എന്റെ പേര് 'വരുൺ'.
തൃശൂർ ആണ് സ്വദേശം.
വിശ്വംഭരന്റെയും ശ്രീദേവിയുടെയും മൂത്ത സന്താനം , എന്റെ അനിയത്തി വിദ്യ ഇപ്പോൾ ഡിഗ്രി പഠിക്കുന്നു.
ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, എറണാകുളത്തെ ഒരു പ്രമുഖ കമ്പനിയിൽ വർക്ക് ചെയ്യുന്നു . കമ്പനിയുടെ പേരൊന്നും പറയേണ്ട കാര്യമില്ലല്ലോ.
പിന്നെ എന്റെ കൂടെ എന്ത് തല്ലുകൊള്ളിത്തരത്തിനും ഒപ്പം ഉള്ള എന്റെ ചങ്ക് 'വിവേക് '. ഞങ്ങൾ ചെറുപ്പം മുതലേ ഒന്നിച്ചു പഠിച്ചു വന്നവരാണ്. കോളേജിൽ പോലും ഞങ്ങൾ ഒരുമിച്ചായിരുന്നു. പക്ഷെ അവനു നാട്ടിൽ നിൽക്കാൻ ആയിരുന്നു ഇഷ്ടം അതുകൊണ്ട് നാട്ടിൽ തന്നെ സ്വന്തമായി ഒരു കമ്പനി തുടങ്ങി. ഞാൻ എറണാകുളത്ത് ഒരു കമ്പനിയിൽ ജോലിക്കും കേറി ഇപ്പോൾ 4 വർഷം ആകുന്നു.
ആ അപ്പോൾ പറഞ്ഞു വന്നത് ഞങ്ങൾ കോളേജിലേക്ക് ലേക്ക് ആദ്യവർഷം കാലെടുത്തുവച്ച സമയം, സീനിയർസിന്റെ കണ്ണുവെട്ടിച്ച് ക്ലാസ്സിൽ കേറി ഇരുന്നു.
ടീച്ചർ വന്നു പരിചയപ്
💬 Comments
View all comments